മൊറോക്കോയിലെ റാബത്തിൽ നടന്ന വനിതാ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് (വാഫ്കോൺ) ഫൈനലില്‍ മൊറോക്കോയെ പരാജയപ്പെടുത്തി നൈജീരിയ കിരീടം നേടി. നൈജീരിയയുടെ 10-ാം കിരീടം നേട്ടമാണിത്. റെക്കോര്‍ഡ് ആണിത്. എതിരില്ലാത്ത രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് 3-2 ന് നൈജീരിയ കിരീടം നേടിയത്. റാബത്തിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ പകരക്കാരി ജെന്നിഫര്‍ എച്ചെഗിനി 88-ാം മിനുട്ടില്‍ നേടിയ ഗോളാണ് വിജയത്തിലേക്ക് നയിച്ചത്. പ്രതിരോധത്തിലെ പിഴവുകള്‍ മുതലെടുത്ത് ആദ്യ 25 മിനുട്ടില്‍ തന്നെ ഗിസ്ലെയ്ന്‍ ചെബ്ബാക്കും സന മസ്സൗഡിയും മൊറോക്കോക്ക് ലീഡ് നൽകി. എന്നാല്‍ രണ്ടാം പകുതിയില്‍ എസ്തര്‍ ഒകൊറോണ്‍വ്കോ നൈജീരയക്ക് ജീവൻ വെപ്പിക്കുന്ന തരത്തിൽ ഗോൾ നേടുകയായിരുന്നു.Read Also: ഇംഗ്ലണ്ടോ സ്പെയിനോ; വനിതാ യൂറോ കലാശപ്പോര് ഇന്ന്, 2023-ലെ ലോകകപ്പ് ആവർത്തനംവാർ അനുവദിച്ച പെനാല്‍റ്റിയിൽ എസ്തർ ഗോൾ നേടി. പിന്നീട് ഫോളാഷേഡ് ഇജാമില്‍സുസിക്കും എച്ചെഗിനിക്കും അസിസ്റ്റുകള്‍ നൽകുകയും ഇരുവരും ഗോളുകൾ നേടുകയും ചെയ്തു. ഘാനയ്ക്കെതിരായ സെമിഫൈനല്‍ വിജയത്തില്‍ ഗുരുതരമായി പരുക്കേറ്റ സ്റ്റാര്‍ ഫോര്‍വേഡ് ഫാത്തിമ ടാഗ്നൗട്ട് ഇല്ലാതിരുന്നിട്ടും ആദ്യ പകുതിയില്‍ മികച്ച പ്രകടനമാണ് മൊറോക്കോ കാഴ്ചവെച്ചത്. വൈഡ് ഫോര്‍വേഡുകളാണ് അനുഗ്രഹമായത്.The post ആഫ്രിക്കന് വനിതാ ചാമ്പ്യന്മാരായി നൈജീരിയ; മൊറോക്കോയെ തകര്ത്ത് പത്താം വാഫ്കോണ് കിരീടം appeared first on Kairali News | Kairali News Live.