ചെറൂപ്പ: മണക്കാട് ഗവ. യു.പി സ്കൂൾ പ്രീമിയർ ലീഗ് MSPL 25 ചെറൂപ്പ ടറഫിൽ ഇന്ത്യൻ റെയിൽവെ ഫുട്ബോൾ താരം മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി. ടി. എ പ്രസിഡണ്ട് യു . എ ഗഫൂർ അധ്യക്ഷതവഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ഉണ്ണി ചീങ്കോൾ സ്വാഗതം പറഞ്ഞു.ജില്ലാസ്പോർട്സ് കൗൺസിൽ കോച്ച് ബിനീഷ് പന്തീരാങ്കാവ് വിശിഷ്ടാതിഥിയായി. അധ്യാപകരായ ബിനി വി വിജിഷ കെ. കെ എന്നിവർ നേതൃത്വം നൽകി.അഷ്റഫ്,ജാഫർ എന്നിവർ കളി നിയന്ത്രിച്ചു.നാല് അഞ്ച് ആറ് ഏഴ് ക്ലാസ്സുകളിലെ ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.ഇഹ്സാൻ യു മുഹമ്മദ് നജാദ് ഷാമിൽ മുഹമ്മദ് മുഹമ്മദ് ഷർഹാൻ മുഹമ്മദ് തൻസീം അമീർ ഹൈദർ എന്നിവരെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു ജേതാക്കൾക്കുള്ള മെഡലും ട്രോഫിയും പി. ടി. എ അംഗങ്ങളായ ഷമീർ സുലൈഖ അഷ്റഫ് എസ്.എം.സി ചെയർമാൻ ഗിരീഷ് കുമാർ അധ്യാപകരായ മെർസി ആംബ്രോസ് ജിഷേഷ് സുമി സാബു സുനു മുഫ്സീന സുബിഷ ബിന്ദു രേഷ്മ ജോസ് മുബഷിറ തസ്നി ഷഹർബാൻ എന്നിവർ നൽകി