🔹1371. ഫ്രം ( FROM)Gnr. :- Horror (Series)Lang. :- ഇംഗ്ലീഷ് നോക്കേണ്ടിടത്തു നിന്ന് നോക്കിയാൽ, ദുസ്വപ്നംപോലും നമുക്ക് നല്ലൊരു സ്വപ്നമായി തോന്നും...🔰YADU EZRഒരു ചെറു ടൗണിലൂടെ മണിമുഴക്കികൊണ്ട് പോകുന്ന ഒരു പോലീസുകാരനെ കാണിച്ചാണ് ഈ ഹൊറർ സീരീസ് കഥയാരംഭിക്കുന്നത്... ഇരുട്ടാകുന്നതിനു മുൻപ് ജനങ്ങളെ സ്വന്തം വീടുകളിലേക്ക് എത്തിക്കേണ്ടത് അയാളുടെ ഉത്തരവാദിത്വമെന്നോണം അയാൾ ആ ടൗണിലൂടെ ശബ്ദമുണ്ടാക്കി കൊണ്ട് നടന്നുവരുന്നു...പ്രത്യക്ഷത്തിൽ ശാന്തമായ ആ പട്ടണം പക്ഷേ ഇരുട്ട് വീണാൽ കാര്യങ്ങളുടെ ഗതിയൊന്നാകെ മാറ്റും...പിന്നെ ആ നാട് ഭരിക്കുന്നത് രാക്ഷസന്മാരാണ്...വീടിനു പുറത്തിറങ്ങിയാലോ കതകടയ്ക്കാൻ മറന്നാലോ കൊ ന്നു കൊ ലവിളി നടത്തി എല്ലു മാത്രം ബാക്കിയാക്കുന്ന രാക്ഷസന്മാർ... അവരുടെ അഴിഞ്ഞാട്ടമാണ് ആ പട്ടണത്തിന്റെ രാത്രികൾ.ഈയൊരു പശ്ചാത്തലത്തിലേക്ക്, വഴിതെറ്റിയെത്തുന്ന ഒരു കുടുംബം... അവരുടെ തിരിച്ചറിവുകളും ചെറുത്തു നിൽപ്പുമാണ് ഒരു മണിക്കൂറിനടുത്ത ദൈർഘ്യത്തിൽ പത്ത് എപ്പിസോഡുകളിലായി ആദ്യത്തെ സീസൺ പ്രേക്ഷകനു മുന്നിലെത്തിക്കുന്നത്.."ഫ്രം" ഏറെ ആരാധകരെ സമ്പാദിച്ച ഒരു സയൻസ് ഫിക്ഷൻ ഹൊറർ സീരീസാണ്, ഇതിനോടകം തന്നെ ഒരുവിധം എല്ലാവരും കണ്ടിരിക്കാൻ സാധ്യതയുള്ള ഈ സീരീസ് ഞാൻ കാണാൻ മാറ്റിവെച്ച് പഴകി തേഞ്ഞ ഫോൾഡറിൽ നിന്നും കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്ത് Binge watchingന് വിധേയമാക്കി.ബോയ്ഡും, ജിമ്മും, കെന്നിയും, ജയിഡും, സാറയും, ജൂലിയും, ക്രിസ്റ്റിയും, വിക്ടറും, താപിതയും, ഫാത്തിമയും, എല്ലിസും, ഡോണയുമൊക്കെ ഉറപ്പായും പെട്ടെന്ന് മനസ്സിൽ കയറും.. അതിനു കാരണം നല്ല പെർഫോമൻസുകൾക്ക് ഒപ്പം തന്നെ വരുന്ന നല്ല ക്യാരക്ടറൈസേഷനുകൾ കൊണ്ടു കൂടിയാണ്..പ്രേക്ഷകനെ പെട്ടെന്നെൻഗേജ്ഡ് ആക്കുന്ന ഈ സീരീസ്കഥ ആവശ്യപ്പെടുന്ന നല്ല പെർഫോമൻസുകളും ടെക്നിക്കലി സൗണ്ട് ആയ മേക്കിങ്ങും പറയാനെടുത്ത പശ്ചാത്തലവും കൊണ്ട് ആദ്യവസാനം നല്ലൊരനുഭവമാക്കി മാറ്റുന്നുണ്ട്.ബേസ് ലെയറിൽ നിന്നും മാറി ഫ്രം പറയുന്ന മറ്റു കാര്യങ്ങൾക്കെല്ലാം തന്നെ വ്യക്തത വരാൻ വേണ്ടി രണ്ടും മൂന്നും സീസണുകൾ കാണേണ്ടിവരും... സോ ഡിറ്റെയിൽഡ് റിവ്യൂ ബാക്കി സീസണുകൾ കൂടി കഴിഞ്ഞതിനുശേഷം പറയാം..MY RATING : 3.5/5ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.-YaduEZr NEXT - JSK