ഇടുക്കി മൂന്നാർ ദേശീയപാതയിൽ ദേവികുളം റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ലോറിയിലേക്ക് മണ്ണ് വീണ് രാത്രിയിൽ ഒരാൾ മരിച്ചിരുന്നു. മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. വലിയ പാറക്കല്ലുകളടക്കം റോഡിലേക്ക് പതിച്ചിട്ടുണ്ട്.അതേസമയം, പത്തനംതിട്ട തിരുവല്ല – അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രം തോട്ടടി പടിയിൽ റോഡിലേക്ക് വെള്ളം കയറി. ഇന്നലെ ഉച്ച കഴിഞ്ഞാണ് സമീപത്ത് കൂടി ഒഴുകുന്ന മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് വെള്ളം കയറിത്തുടങ്ങിയത്. റോഡിൻ്റെ നൂറ് മീറ്ററോളം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.Also read: തൊട്ടിൽപ്പാലത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കുട്ടിക്കായുള്ള തിരച്ചിൽ തുടരുന്നു; തിരച്ചിലിന് തടസമായി കനത്ത മ‍ഴറോഡിൻ്റെ ഇടതു ഭാഗത്ത് 100 മീറ്റർ അകലെ കൂടിയാണ് പമ്പ – മണിമലയാർ എന്നിവ ചേർന്ന് ഒഴുകുന്നത്. ഇവിടെ തോട്ടടിപ്പടി – പമ്പ ജലോത്സവം ഫിനിഷിംഗ് പോയിൻറ് റോഡിൻറെ 100 മീറ്ററോളം ഭാഗത്ത് കരിങ്കൽ നിർമ്മിത സംരക്ഷണഭിത്തി 2018ലെ മഹാപ്രളയത്തോടെ ഇടിഞ്ഞു വീണിരുന്നു. ഇതേ തുടർന്നാണ് മതിയിൽ നിന്നും വെള്ളം സമീപ പുരയിടം വഴി സംസ്ഥാനപാതയിലേക്ക് എത്തുന്നത്.The post ഇടുക്കി മൂന്നാർ ദേശീയപാതയിൽ മണ്ണിടിഞ്ഞു ; ഗതാഗതം തടസപ്പെട്ടു appeared first on Kairali News | Kairali News Live.