ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ചിരുന്ന എം ജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‍സ് കാർ ഇന്ത്യൻ വിപണിയിൽ എത്തി. 74.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 10 മുതലാണ് കാറിന്റെ ഡെലിവറി ആരംഭിക്കുന്നത്.എംജി ബി റോഡ്സ്റ്റർ എന്ന 1960കളിലെ കാറിന്റെ രൂപത്തില്ഡ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റെട്രോ ലുക്കിലെത്തുന്ന വാഹനം ഡിസൈൻ ചെയ്തിരിക്കുന്നത്. 77kWh ബാറ്ററി പായ്ക്കാണ് വാഹനത്തിനുള്ളത്. ഇതിന് ലൈഫ് ടൈം വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കൂടാതെ വാഹനത്തിന് മൂന്ന് വർഷത്തെ വാറന്‍റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മൂന്ന് വർഷ വാറന്റി പിരീഡിന് എത്ര കിലോമീറ്റർ ഓടി എന്നുള്ളത് ബാധകമല്ല.Also Read: നാലമ്പല ദര്‍ശനവും ആറന്മുള വള്ളസദ്യ ഉള്‍പ്പെടുന്ന പഞ്ചപാണ്ഡവക്ഷേത്ര യാത്രകളും; ഓഗസ്റ്റിൽ തീര്‍ത്ഥാടന പാക്കേജുകളുമായി കൊല്ലം കെ എസ് ആര്‍ ടി സിപ്രീമിയം ഷോറൂമുകൾ വഴി വില്പനയ്ക്കെത്തുന്ന കാർ 3.2 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കും. 580 കിലോമീറ്റർ വരെയാണ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ.The post എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്സ് കാർ ഇന്ത്യൻ വിപണിയിലേക്ക്: വില 74.99 ലക്ഷം appeared first on Kairali News | Kairali News Live.