ഐസിഎഫ്‌ 1010 അപ്രന്റീസ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു

Wait 5 sec.

ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള റോളിങ്‌ സ്റ്റോക്ക്, ഇലക്ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റുകൾ എന്നിവ നിർമിക്കുന്ന ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്)യിൽ 1010 അപ്രന്റീസ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. കാർപെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, മെഷിനിസ്റ്റ്, പെയിന്റർ, വെൽഡർ, എംഎൽടി -റേഡിയോളജി, എംഎൽടി-പാത്തോളജി വിഭാഗങ്ങളിലാണ്‌ ഒഴിലിന് അവസരമുള്ളത്. 15 മുതൽ 24 വയസ്‌ വരെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ഐടിഐ അല്ലാത്തവർക്ക് 22 ആണ് പ്രായപരിധി. ഫ്രഷേർസിനും എക്‌സ്‌ ഐടിഐക്കാർക്കും അപേക്ഷിക്കാവുന്നതാണ്. ആഗസ്‌ത്‌ 11 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.ALSO READ: “യാഥാർഥ്യങ്ങളും മാതൃഭൂമിയുടെ നെറികേടും!”; വസ്തുതകൾ നിരത്തി മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തെ പറ്റിയുള്ള മാതൃഭൂമി വാർത്തയെ പൊളിച്ചടുക്കി മന്ത്രി വി ശിവൻകുട്ടിയോഗ്യതാ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങൾ https://icf.gov.in/cap/index.phpൽ ലഭിക്കും. 100 രൂപയാണ് അപേക്ഷ ഫീസ് . എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/വനിതകൾക്ക് ഫീസില്ല. https://pb.icf.gov.in/act2025/ വഴി അപേക്ഷിക്കാം.ALSO READ : ‘സർവ്വകലാശാലകൾ അധികാര കേന്ദ്രമല്ല; ജനാധിപത്യ മാതൃകകൾ’: സർവ്വാധിപതിയെന്ന് വി സിക്ക് തോന്നിയാൽ നിയമപരമായി പ്രതിരോധിക്കുമെന്ന് ഇടത് അധ്യാപക സംഘടനകൾThe post ഐസിഎഫ്‌ 1010 അപ്രന്റീസ് തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു appeared first on Kairali News | Kairali News Live.