പാകിസ്ഥാനൊപ്പം കളിക്കില്ല; ലോക ലെജന്‍സ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി

Wait 5 sec.

ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025 സെമിഫൈനലിൽ പാകിസ്ഥാൻ ചാമ്പ്യൻസ് ടീമിനെതിരെ കളിക്കേണ്ടതില്ലെന്ന് ഇന്ത്യ ചാമ്പ്യൻസ് ഔദ്യോഗികമായി തീരുമാനിച്ചു. വ്യാഴാഴ്ച പാകിസ്താനുമായി സെമിഫൈനല്‍ പോരാട്ടം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ലെജന്‍ഡ്‌സ് ടീമിന്റെ പിന്മാറ്റം. ഇന്ത്യയിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇതേ എതിരാളികൾക്കെതിരെയും അവർ കളിച്ചിരുന്നില്ല.ഒരു ജയവും, ഫലമില്ലാത്ത ഒരു മത്സരവും, മൂന്ന് തോല്‍വികളുമായി, ആറ് ടീമുകളുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്തായിരുന്നു. സെമിഫൈനല്‍ വ്യാഴാഴ്ചയാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് ഒന്നാം സ്ഥാനത്തെത്തിയ പാകിസ്താനായിരുന്നു ഇന്ത്യയുടെ എതിരാളി. ഇന്ത്യ പിന്‍മാറിയതോടെ പാകിസ്താന്‍ ചാമ്പ്യന്‍സ് ഫൈനലിലേക്ക് മുന്നേറും. രണ്ടാം സെമിഫൈനലില്‍ കളിക്കുന്ന ഓസ്ട്രേലിയ ചാമ്പ്യന്‍സോ ദക്ഷിണാഫ്രിക്ക ചാമ്പ്യന്‍സോ ആയിരിക്കും ഫൈനലില്‍ അവരുടെ എതിരാളികള്‍.ALSO READ: 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി യൂട്യൂബ് നിരോധനം; നടപടിയുമായി ഓസ്‌ട്രേലിയസുരേഷ് റെയ്ന, ശിഖർ ധവാൻ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ സ്പോൺസറായ EaseMyTripഉം തങ്ങളുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. The post പാകിസ്ഥാനൊപ്പം കളിക്കില്ല; ലോക ലെജന്‍സ്ഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യ പിന്മാറി appeared first on Kairali News | Kairali News Live.