‘അച്ഛനേയും അമ്മയേയും നഷ്ടമായ 7 കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു’; പോസ്റ്റുമായി ആരോഗ്യമന്ത്രി വീണ ജോർജ്

Wait 5 sec.

ചൂരൽമല-മുണ്ടക്കൈ ദുരന്തം കവർന്നെടുത്ത ജീവനുകൾക്ക് പകരമായി ഒന്നുമാവില്ലെങ്കിലും അതിജീവിതർക്ക് നല്ലൊരു ജീവിതം കെട്ടിപ്പെടുത്താൻ സഹായിക്കുക എന്നതാണ് നമ്മൾ ചെയ്തുകൊണ്ടിരിക്കുന്നത്. നിരവധി ജീവനുകൾ അന്ന് പൊലിഞ്ഞപ്പോൾ പല പിഞ്ചുകുരുന്നുകൾക്കും നാശമായത് അവരുടെ മാതാപിതാക്കളെ കൂടിയാണ്. ചൂരൽമല-മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോൾ അച്ഛനേയും അമ്മയേയും നഷ്ടമായ 7 കുഞ്ഞുങ്ങൾ സുഖമായിരിക്കുകയാണ് എന്ന് അറിയിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ്. അവരിൽ ഒരാൾക്ക് 18 വയസ്സ് പൂർത്തിയായി. ബാക്കിയുള്ളവർ 5 മുതൽ 16 വയസ്സ് വരെയുള്ളവർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയ തുക കൂടാതെ വനിതാ ശിശു വികസന വകുപ്പ് 10 ലക്ഷം രൂപ കുട്ടികളുടേയും ജില്ല ശിശു സംരക്ഷണ ഓഫീസറുടേയും ജോയിന്‍റ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. മാതാപിതാക്കളില്‍ ഒരാൾ നഷ്ട്ടപ്പെട്ടുപോയ 12 കുഞ്ഞുങ്ങൾക്ക് ഓരോരുത്തർക്കും 5 ലക്ഷം രൂപ വീതവും നിക്ഷേപമായി ഇട്ടിട്ടുണ്ട്. ഇതുകൂടാതെ 31 കുഞ്ഞുങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെ പിന്തുണയും നൽകുന്നു എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റിന്റെ പൂർണരൂപം“ആ ഏഴുപേരും സുഖമായിരിക്കുന്നു”ചൂരൽമല-മുണ്ടക്കൈ ദുരന്തം ഉണ്ടായപ്പോൾ അച്ഛനേയും അമ്മയേയും നഷ്ടമായ 7 കുഞ്ഞുങ്ങൾ. അവര്‍ സുഖമായിരിക്കുന്നു. അവരിൽ ഒരാൾക്ക് 18 വയസ്സ് പൂർത്തിയായി. ബാക്കിയുള്ളവർ 5 മുതൽ 16 വയസ്സ് വരെയുള്ളവർ. എല്ലാ ദിവസവും സ്കൂളിൽ പോകുന്നു. ചെറിയച്ഛന്റെയോ അമ്മയുടെ സഹോദരിയുടേയോ മുത്തച്ഛന്‍റേയോ മുത്തശ്ശിയുടേയോ, അതുപോലെ അടുത്ത ബന്ധുക്കളുടെ വീടുകളിൽ അവർ സംരക്ഷിക്കപ്പെടുന്നുണ്ട്. 7 പേരിൽ 3 പേരും പെൺമക്കളാണ്. വനിതാ ശിശു വികസന വകുപ്പിന്‍റെ ‘കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതി’ സംരക്ഷണത്തിലാണ് ഈ കുഞ്ഞുങ്ങൾ ഉള്ളത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാന സർക്കാർ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയ തുക കൂടാതെ വനിതാ ശിശു വികസന വകുപ്പ് 10 ലക്ഷം രൂപ കുട്ടികളുടേയും ജില്ല ശിശു സംരക്ഷണ ഓഫീസറുടേയും ജോയിന്‍റ് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. മാതാപിതാക്കളില്‍ ഒരാൾ നഷ്ട്ടപ്പെട്ടുപോയ 12 കുഞ്ഞുങ്ങൾക്ക് ഓരോരുത്തർക്കും 5 ലക്ഷം രൂപ വീതവും നിക്ഷേപമായി ഇട്ടിട്ടുണ്ട്. ഇതുകൂടാതെ 31 കുഞ്ഞുങ്ങൾക്ക് സ്പോൺസർഷിപ്പിലൂടെ പിന്തുണയും നൽകുന്നു.മുറിവേറ്റവർക്ക് ചികിത്സ, ശാരീരികവും മാനസികവുമായ സൗഖ്യം, പോസ്റ്റുമോർട്ടം ക്രമീകരണം, ശരീര ഭാഗങ്ങൾ മാത്രം ഒക്കെ ലഭിക്കുന്ന സാഹചര്യത്തിൽ പോസ്റ്റുമോര്‍ട്ടത്തിന് സമഗ്ര പ്രോട്ടോകോൾ, ആരോഗ്യ പ്രവർത്തകരെ അധികമായി വിന്യസിക്കൽ, താൽക്കാലിക ആശുപത്രി ദുരന്തമുഖത്ത് സജ്ജമാക്കല്‍, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ, ക്യാമ്പുകൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ജീവിതശൈലി രോഗങ്ങളുടെ തുടർചികിത്സ ഉറപ്പാക്കൽ അങ്ങനെ അങ്ങനെ ചെറുതും വലുതുമായ അനേകം പ്രവർത്തനങ്ങൾ… ക്യാമ്പുകളിൽ ഓരോരുത്തരും കരുതലോടെ പിന്തുണച്ചു. ഗർഭിണികൾ (ക്യാമ്പുകളിൽ മാത്രം ഉണ്ടായിരുന്നത് 13 പേർ), കുഞ്ഞുങ്ങൾ, ഭിന്നശേഷിയുള്ളവർ, വിവിധ രോഗങ്ങളുള്ളവർ എന്നിങ്ങനെ ഓരോരുത്തരുടെയും ലിസ്റ്റ് തയ്യാറാക്കി പിന്തുണയും ചികിത്സയും ഉറപ്പാക്കി.ആദ്യ ദിവസങ്ങളിൽ തന്നെ രണ്ട് കാര്യങ്ങളിൽ പ്രത്യേകം നൽകിയ ഊന്നൽ ദുരന്തത്തിന്റെ പ്രഹരശേഷി കുറയ്ക്കാൻ സഹായിച്ചു.പകർച്ചവ്യാധി വ്യാപനം ഉണ്ടാകാതിരിക്കാൻ ഏകാരോഗ്യ കാഴ്ചപ്പാടോടെ, എല്ലാ വകുപ്പുകളും സഹകരിച്ചുകൊണ്ട് നടത്തിയ പ്രവർത്തനം. മേപ്പാടി പ്രദേശം എലിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ കൂടുതൽ കാണപ്പെടുന്ന പ്രദേശമായിട്ടുകൂടി രോഗങ്ങൾ വന്നില്ല എന്നതും, ക്യാമ്പുകളിൽ വയറിളക്ക രോഗങ്ങളോ കൊതുകുജന്യ രോഗങ്ങളോ പൊട്ടിപ്പുറപ്പെട്ടില്ല എന്നതുമാണ് പ്രവർത്തനത്തിന്റെ ഫലപ്രാപ്തിയുടെ തെളിവ്.മാനസികാരോഗ്യം ഉറപ്പാക്കാൻ വനിതാ ശിശു വികസന വകുപ്പിന്‍റേയും ആരോഗ്യവകുപ്പിന്‍റേയും കൗൺസിലേഴ്സും മാനസികാരോഗ്യ വിദഗ്ധരും നിരന്തരം വ്യക്തിപരമായി ഓരോരുത്തരുമായും സംസാരിച്ച് ധൈര്യം നൽകി. കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് അത് നൽകി. ഒരു വർഷം നീണ്ട മാനസികാരോഗ്യ പരിപാടിയാണ് വയനാട്ടിൽ നടത്തിയത്.ഒരുപാട് മുഖങ്ങൾ മനസ്സിലേക്ക് കടന്നുവരുന്നു. ആശാപ്രവർത്തക ഷൈജ ഉൾപ്പെടെ അനേകർ.സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. ഞാൻ മാത്രമല്ല, കേരളം ഒന്നായി…The post ‘അച്ഛനേയും അമ്മയേയും നഷ്ടമായ 7 കുഞ്ഞുങ്ങൾ സുഖമായിരിക്കുന്നു’; പോസ്റ്റുമായി ആരോഗ്യമന്ത്രി വീണ ജോർജ് appeared first on Kairali News | Kairali News Live.