ടീച്ചിങ് അസിസ്റ്റന്റ് നിയമനം.

Wait 5 sec.

  വയനാട് ജില്ലയിലെ പൂക്കോട് ഡെയറി സയന്‍സ് ആന്‍ഡ് ടെക്നോളജി കോളേജ് ഓഫീസില്‍ ടീച്ചിങ് അസിസ്റ്റന്റ് (ഡെയറി എഞ്ചിനീയറിങ് -മുസ്‌ലിം, ഡെയറി കെമിസ്ട്രി -ഈഴവ/തിയ്യ/ബിലവ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അതത് വിഷയങ്ങളില്‍ എം.ടെക്കും നെറ്റും. ദിവസ ശമ്പളം: 1750 രൂപ. പ്രായപരിധി: 18-50.വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 11നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2376179.