മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്കും മുസ്ലിം ലീഗിലെ ജില്ലാ പഞ്ചായത്ത് മെമ്പർമാർക്കുമെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ ഡി വൈ എഫ് ഐ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. തട്ടിപ്പ് കേന്ദ്രത്തിന്റെ ഓഫീസായി പ്രവർത്തിച്ച മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് ആഗസ്ത് 1-ന് രാവിലെ 10 മണിക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.നിക്ഷേപകർ പണം കൈമാറിയത് ജില്ലാ പഞ്ചായത്ത് ഓഫീസിൽ വച്ചും, ഫ്രണ്ട് ഓഫീസിൽ വെച്ചുമാണെന്ന് പരാതിക്കാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുടെ അറിവോടുകൂടിയാണ് പണം കൈമാറിയതെന്ന പരാതി അതീവ ഗൗരവമുള്ളതാണ്. ഭരണസമിതി നേതൃത്വത്തിൽ തന്നെ നടന്ന ഒരു സാമ്പത്തിക തട്ടിപ്പിൽ ഒരു ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരായി മാത്രം മുസ്ലിം ലീഗ് സംഘടനാ നടപടി എടുത്ത് പ്രശ്നം ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്.ഒരാൾക്ക് മാത്രം പങ്കുള്ള ഒന്നല്ല ബിനാമി കമ്പനി രൂപീകരിച്ചുള്ള കോടികളുടെ തട്ടിപ്പ്. ജില്ലാ പഞ്ചായത്തിലെയും മുസ്ലിംലീഗിലെയും ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ട്. മുസ്ലിം ലീഗ് നേതൃത്വത്തിന് നേരിട്ട് പങ്കുള്ള സാമ്പത്തിക തട്ടിപ്പായതിനാൽ ഇത് ജില്ലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല.കഴിഞ്ഞ വർഷങ്ങളിലെല്ലാം നടന്ന ഓഡിറ്റ് റിപ്പോർട്ടുകളിൽ കോടി കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് അക്രഡിറ്റഡ് ഏജൻസികൾക്ക് വർക്ക് നൽകി – കരാറുകാരുമായി ധാരണയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്. സർക്കാർ പണം കൊള്ളയടിക്കാൻ ഒരു ഭരണസമിതി തന്നെ നേതൃത്വം നൽകുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.തീവണ്ടിയിൽ നിന്ന് വീണ് എടപ്പാൾ സ്വദേശിനി മരിച്ചുഅഴിമതിയുടെ വിളനിലമായി ജില്ലാ പഞ്ചായത്ത് മാറിയിരിക്കുകയാണ്. ഒരു പഞ്ചായത്ത് അംഗത്തിനെതിരെ മാത്രം സംഘടനാ നടപടിയെടുത്ത് തട്ടിപ്പുകാരെ സംരക്ഷിക്കുന്ന മുസ്ലിംലീഗിനും, ജില്ലാ പഞ്ചായത്തിനും എതിരായി അതിശക്തമായ പ്രക്ഷോഭം ഉയർത്തും. ഈ വിഷയം ഉന്നയിച്ച് കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ ജില്ലാ പഞ്ചായത്ത് ബോർഡ് യോഗം ഉപരോധിച്ചിരുന്നു. ജില്ലയിലെ 18 ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനങ്ങൾ സംഘടിപ്പിച്ചു.മലപ്പുറം പ്രസ്സ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, പ്രസിഡണ്ട് ഷബീർ പി എന്നിവർ പങ്കെടുത്തു.