പെട്ടെന്ന് അനാവശ്യമായി ബ്രേക്ക് ഉപയോഗിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമായ ഗതാഗത നിയമ ലംഘനമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് (മുറൂർ) അറിയിച്ചു.ഇത്തരം പ്രവൃത്തികൾ റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും ട്രാഫിക് അപകടങ്ങളിലേക്ക് നയിച്ചേക്കാവുന്ന പെരുമാറ്റമാണെന്നും മുറൂർ തങ്ങളുടെ ഔദ്യോഗിക X അക്കൗണ്ടിലൂടെ വ്യക്തമാക്കി.ഈ നിയമലംഘനത്തിന് 300 മുതൽ 500 സൗദി റിയാൽ വരെയാണ് പിഴ ചുമത്തുക. റോഡിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണമെന്നും അനാവശ്യമായി ബ്രേക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും മുറൂർ ഓർമ്മിപ്പിച്ചു.സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങൾ പാലിക്കുന്നത് അപകടങ്ങൾ കുറയ്ക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനും സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.The post അനാവശ്യമായി ബ്രേക്ക് ചെയ്താൽ 500 റിയാൽ പിഴ; സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ് appeared first on Arabian Malayali.