പുത്തൻ ഡിഫൻഡർ വാങ്ങാൻ കർഷകൻ ഷോറൂമിലേക്ക് എത്തിയത് ട്രാക്ടർ ഓടിച്ച്; വൈറലായി വീഡിയോ

Wait 5 sec.

സ്വപ്നമെന്നത് ഉറക്കത്തിൽ കാണുന്നതല്ല, ഉറങ്ങാൻ അനുവദിക്കാത്തതാണ് എന്ന് കേട്ടിട്ടില്ല ? പലർക്കും അങ്ങനെ ആഗ്രഹങ്ങളും സ്വപനങ്ങളും കാണും. അതിനായി പ്രയത്നിക്കണം. അത്തരത്തിൽ പ്രയത്നിച്ച് തന്റെ സ്വപ്‌നങ്ങൾ നിറവേറ്റിയ ഒരു കർഷകന്റെ വാർത്തയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. പലരുടെയും സ്വപ്നങ്ങളിൽ ഒന്നായിരിക്കും സ്വന്തമായി ഒരു വാഹനം വാങ്ങുക എന്ന് പറയുന്നത്. ബംഗളൂരുവിൽ നിന്നുള്ള മഞ്ജു സോം എന്ന യുവ കർഷകൻ കാത്തിരുന്നു തന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ്. വാഹനം സ്വന്തമാക്കാൻ ഡീലർഷിപ്പിലേക്ക് എത്തിയതാകട്ടെ ട്രാക്ടറിൽ, സ്വന്തമാക്കിയതോ ഡിഫൻഡർ. സംഭവത്തിന്റെ വീഡിയോ പുറത്തുവന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി മാറി. മറ്റ് കർഷകർക്ക് വലിയ പ്രചോദനം നൽകുന്നതാണ് ഇത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിക്കൊണ്ടിരിക്കുന്നത്.കൃഷിഭൂമിക്ക് നടുവിലുള്ള വലിയ വീടും മുറ്റത്ത് നിറയെ വാഹനങ്ങളും ഒക്കെയായുള്ള ആകാശദൃശ്യത്തോടെയാണ് വിഡിയേ തുടങ്ങുന്നത്. പോർച്ചിൽ ഒരു ഫോർച്യൂണറും, രണ്ട് ടൊയോട്ട ഇന്നോവ ക്രിസ്റ്റകളും, ഒരു മഹീന്ദ്ര താറും ആണുള്ളത്. ഇത്രയും കാറുകൾ ഉണ്ടായിട്ടും കർഷകൻ വീട്ടിൽ നിന്ന് ഇറങ്ങി നേരെ ചെന്നത് തന്റെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ട്രാക്ടറിലേക്ക്. അയാൾ ട്രാക്ടർ ഓടിക്കുമ്പോൾ, കുടുംബാംഗങ്ങൾ ഒരു ടൊയോട്ട ഫോർച്യൂണറിലും മറ്റ് എസ്‌യുവികളിലും അയാളെ പിന്തുടർന്നു ഡീലർഷിപ്പിലേക്ക് പോയി. ബെംഗളൂരുവിലെ ലാൻഡ് റോവർ ഡീലർഷിപ്പിലാണ് വാഹനത്തിനായി എത്തിയത്. ഡിഫൻഡർ 110 എസ് യുവിയാണ് അദ്ദേഹം സ്വന്തമാക്കിയത്.ALSO READ: കൊച്ചി വാട്ടര്‍മെട്രോ കടമക്കുടിയിലേക്കും; വിനോദ സഞ്ചാരികൾക്ക് ഡബിൾ ധമാക്കഡിഫൻഡർ 110, 2.0 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ. 296 ബി എച്ച് പി കരുത്തും 400 എൻ എം ടോർക്കും ഉൽപാദിപ്പിക്കുമിത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ്സ് ചാർജിങ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, ഇലക്ട്രിക്കലി നിയന്ത്രിക്കാൻ കഴിയുന്ന മുൻസീറ്റുകൾ, 360 ഡിഗ്രി ക്യാമറ, എൽ ഇ ഡി ഹെഡ് ലൈറ്റുകൾ, പനോരമിക് സൺറൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ ഒരു നീണ്ട നിര ഈ എസ് യു വിയിൽ കാണുവാൻ കഴിയും. View this post on Instagram A post shared by Manju Som (@manju_som)The post പുത്തൻ ഡിഫൻഡർ വാങ്ങാൻ കർഷകൻ ഷോറൂമിലേക്ക് എത്തിയത് ട്രാക്ടർ ഓടിച്ച്; വൈറലായി വീഡിയോ appeared first on Kairali News | Kairali News Live.