കന്യാസ്ത്രീകളെ അന്യാമായി അറസ്റ്റ് ചെയ്ത വിഷയത്തിൽ പത്തനംതിട്ടയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി നടത്തിയ സമരം പത്തനംതിട്ട മുൻസിപ്പൽ ചെയർപേഴ്സൺ ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ആയിരുന്നു പ്രതിഷേധ യോഗം ചേർന്നത്.സംഭവത്തിൽ കോട്ടയം ജില്ലയിലും വ്യാപക പ്രതിഷേധം ഉയർന്നു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ചും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രതിഷേധ മാർച്ച് നടന്നു. സി.ഐ.ടി.യു, വിൻ്റെ നേതൃത്വത്തിലും, കേരള കോൺഗ്രസ് എം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ പരിപാടികൾ നടന്നു.ALSO READ – ‘കേക്കും വേണ്ട ലഡുവും വേണ്ട, അരമന കാണാൻ വരികയും വേണ്ട’; സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുദ്രാവാക്യംകന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊണ്ട് ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ചും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ. വി കെ സനോജ് പരിപാടി ഉത്ഘാടനം ചെയ്തു. സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തുThe post കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: പത്തനംതിട്ടയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി appeared first on Kairali News | Kairali News Live.