നിലമ്പൂർ: വനത്തിനുള്ളിലെ മാധ്യമ പ്രവർത്തനം’എന്ന വിഷയത്തിൽ വനം-വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം മാധ്യമപ്രവർത്തകർക്കായി ഏകദിന ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. നിലമ്പൂർ കെ എഫ് ആർ ഐ സബ്സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല കോഴിക്കോട് നോർത്തേൺ സർക്കിൾ സാമൂഹ്യ വനവൽക്കരണ വിഭാഗം കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി ഉദ്ഘാടനം ചെയ്തു. വനമേഖലയിലെ മാധ്യമപ്രവർത്തനത്തിന് മാർഗനിർദേശങ്ങൾ രൂപീകരിച്ച് സർക്കാരിന് സമർപ്പിക്കുന്നതിന് സംസ്ഥാന തലത്തിൽ മീഡിയ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.നിലമ്പൂർ നോർത്ത് ഡിവിഷൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. നിലമ്പൂർ സൗത്ത് ഡിവിഷൻ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ ജി.ധനിക് ലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ എന്നിവർ സംസാരിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് സുവോളജി വിഭാഗം റിട്ട. അസോസിയേറ്റ് പ്രൊഫസർ ഇ. കുഞ്ഞികൃഷ്ണൻ, വൈൽഡ് ലൈഫ് ഫോട്ടൊഗ്രഫർ മാധവൻ, മാധ്യമ പ്രവർത്തകൻ അനീഷ് ചാലിയാർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് ചർച്ചയ്ക്ക് നേതൃത്വം നൽകി.സാമൂഹ്യ വനവൽക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ കെ എ മുഹമ്മദ് സൈനുൽ അബിദീൻ സ്വാഗതവും നിലമ്പൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ എ അനിൽകുമാർ നന്ദിയും പറഞ്ഞു. ശില്പശാലയ്ക്ക് ശേഷം വനത്തിനുള്ളിലേക്ക് യാത്ര സംഘടിപ്പിച്ചു. അമ്പതോളം മാധ്യമ പ്രവർത്തകർ ശില്പശാലയിൽ പങ്കെടുത്തു.പാണക്കാട് കുടുംബം നൽകിയ ഭൂമിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം ഉയരും