മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. മടവൂര്‍ സ്വദേശി ഷാജഹാന്‍ മുഹമ്മദ് കുഞ്ഞിയാണ് (56) ഇന്ന് രാവിലെ മനാമയിലെ താമസ സ്ഥലത്തുവെച്ച് മരണപ്പെട്ടത്.മനാമയില്‍ റസ്റ്റോറന്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും മൂന്ന് മക്കളും അടങ്ങുന്നതാണ് കുടുംബം.സല്‍മാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെഎംസിസി ബഹ്റൈന്റെ മയ്യത്ത് പരിപാലന വിംഗിന്റെ നേതൃത്വത്തില്‍ നടന്നുവരികയാണ്. The post ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ബഹ്റൈനില് നിര്യാതനായി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.