ബെംഗളുരു | കര്‍ണാടകയില്‍ സഹോദരന്റെ മക്കളെ യുവാവ് അതിക്രൂരമായി കൊലപ്പെടുത്തി. ഒന്‍പതും ഏഴും വയസ്സുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇഷാഖ്, ജുനൈദ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ബെംഗളുരു പോലീസ് പറഞ്ഞു. ചാന്ദ് പാഷെയുടെ ഇളയ സഹോദരന്‍ ഖാസിം കുട്ടികളെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. .യുവാവിന്റെ ആക്രണത്തില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ചുവയസുകാരന്‍ ചികിത്സയിലാണ്.ഉച്ചക്ക് ഒന്നരയോടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു ആക്രമണം. കുട്ടികളുടെ അമ്മ ജോലിക്കും മുത്തശ്ശി കടയില്‍ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം. വീടിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ ശേഷം ഹാമറും ഇരുമ്പുവടിയും ഉപയോഗിച്ച് കുട്ടികളെ തലക്ക് അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചില്‍ കേട്ട് മുത്തശ്ശിയും അയല്‍വാസികളും ഓടിയെത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഒരുമാസം മുന്‍പ് ഖാസിമിനെ കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയതിന് പിന്നാലെ ചാന്ദ് പാഷ ഇയാളെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ചാന്ദ്പാഷ നിര്‍മ്മാണ തൊഴിലാളിയായിരുന്നു. തന്നെ സഹോരന്‍ ആവശ്യമായ രീതിയില്‍ ശ്രദ്ധിക്കാത്തതിനെ തുടര്‍ന്നാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി.