വടകര ചെറുശ്ശേരി റോഡിലുള്ള പുത്തൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ തീപ്പിടുത്തം. രാത്രി ഏകദേശം 8.45 ഓടെയാണ് സംഭവം. സമീപത്തെ റോഡില്‍ ഇരിക്കുകയായിരുന്ന യുവാക്കളാണ് ക്ഷേത്രത്തിനുള്ളില്‍ നിന്നും പുകയുയരുന്നത് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെയും വടകര അഗ്നി രക്ഷാ സേനയെയും വിവരം അറിയിക്കുകയിരുന്നു. അഗ്നി രക്ഷാ സേന എത്തി തീയണച്ചു. തീപിടുത്ത ഉണ്ടാവാനിടയായ കാരണം വ്യക്തമല്ല.Also read- സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപക നഷ്ടം; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുന്നുഅതേസമയം ലോറിക്ക് മുകളിലേക്ക് മണ്ണ് വീണ് ഒരാള്‍ മരിച്ചു.ഇടുക്കി മൂന്നാര്‍ ദേശീയപാതയില്‍ ദേവികുളം റോഡിലാണ് സംഭവം.ലോറിയില്‍ ഉണ്ടായിരുന്ന മൂന്നാര്‍ സ്വദേശി ഗണേശനാണ് മരിച്ചത്.ലോറിയില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു.ഒരാളെ രക്ഷപ്പെടുത്തിയതായി ഫയര്‍ഫോഴ്സ് അധികാരികള്‍ പറഞ്ഞു.സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപകം നഷ്ടം ഉണ്ടായി.വടക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാതിയും, വടക്കന്‍ ഛത്തീസ്ഗഡിനും ജാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.The post വടകര ചെറുശ്ശേരി റോഡിലുള്ള പുത്തൂര് വിഷ്ണു ക്ഷേത്രത്തില് തീപ്പിടുത്തം appeared first on Kairali News | Kairali News Live.