കോഴിക്കോട് കൊടുവള്ളിയില്‍ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍

Wait 5 sec.

കോഴിക്കോട് കൊടുവള്ളിയില്‍ മാരക ലഹരിവസ്തുവായ എംഡിഎംഎയുമായി മംഗളൂരു സ്വദേശി പിടിയില്‍. കൊടുവള്ളി നെല്ലാം കണ്ടിയില്‍ 4 വര്‍ഷത്തോളമായി വാടകയ്ക്ക് താമസിച്ചു വരുന്ന അതിഥി തൊഴിലാളിയും ഹിറ്റാച്ചി ഡ്രൈവറും ആയ ജഹാംഗീറാണ് പിടിയിലായത്. ഇയാളില്‍ നിന്നും ആറ് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ 10 മണിയോടെ വാടക മുറിയില്‍ നിന്നാണ് പൊലീസ് ജഹാഗീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ പകല്‍ സമയങ്ങളില്‍ ഹിറ്റാച്ചി ഡ്രൈവറായി പല സ്ഥലങ്ങളില്‍ ജോലിക്ക് പോവുകയും, ഇതിന്റെ മറവില്‍ ലഹരി മരുന്ന് വില്‍പ്പന നടത്തി വരികയാണെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതിനായുള്ള നിരവധി സിപ്പ് ലോക്ക് കവറുകളും ഡിജിറ്റല്‍ ത്രാസും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഓമശ്ശേരി, കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളില്‍ ചില്ലറ വില്‍പ്പനക്കാരനാണ് ഇയാള്‍. ഒരു മാസത്തോളമായി കോഴിക്കോട് റൂറല്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി.