ബഹ്റൈനിലെ എണ്ണ ഇതര ഇറക്കുമതിയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

Wait 5 sec.

മനാമ: ബഹ്റൈനിലെ എണ്ണ ഇതര ഇറക്കുമതിയില്‍ ഗണ്യമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട വിദേശ വ്യാപാര റിപ്പോര്‍ട്ട് പ്രകാരം 2024 മേയ് മാസത്തെ അപേക്ഷിച്ച് എണ്ണ ഇതര വസ്തുക്കളില്‍ ഏഴ് ശതമാനത്തിന്റെ അധിക ഇറക്കുമതിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 മേയ് മാസത്തിലെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.2024 മേയില്‍ 466 ദശലക്ഷം ദിനാറിന്റെ വസ്തുക്കല്‍ ഇറക്കുമതി ചെയ്തപ്പോള്‍ 2025ല്‍ അത് 498 ദശലക്ഷം ദിനാറായി ഉയര്‍ന്നു. എന്നാല്‍ 2025 ഏപ്രിലിനെ അപേക്ഷിച്ച് ഇറക്കുമതിയില്‍ 13 ശതമാനത്തിന്റെ കുറവാണ് മേയില്‍ രേഖപ്പെടുത്തിയത്. 2025 മേയിലെ ബഹ്റൈന്റെ മൊത്തം വിദേശ വ്യാപാരം 880 ദശലക്ഷം ദിനാറായിരുന്നു. ഇത് 2025 ഏപ്രിലിനെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ കുറവാണെങ്കിലും, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ വര്‍ധനയാണ് വ്യക്തമാക്കുന്നത്.ആകെ ഇറക്കുമതിയുടെ 71 ശതമാനവും പത്ത് രാജ്യങ്ങളില്‍ നിന്നാണ്. മൊത്തം ഇറക്കുമതിയുടെ 15 ശതമാനം ചൈനയില്‍ നിന്നാണ് വരുന്നത്. 75 ദശലക്ഷം ദിനാറിന്റെ വ്യാപാരമാണ് മേയില്‍ മാത്രം ചൈനയുമായി നടന്നത്. യുഎഇ 10 ശതമാനവും, ഓസ്ട്രേലിയ 9 ശതമാനവും രാജ്യത്തേക്ക് എണ്ണയിതര വസ്തുക്കള്‍ ഇറക്കുമതി ചെയ്തു.അതേസമയം, 322 ദശലക്ഷം ദിനാറിന്റെ വസ്തുക്കളാണ് രാജ്യത്ത് നിന്ന് ഈ വര്‍ഷം മേയില്‍ കയറ്റുമതി ചെയ്തത്. ഇത് ഏപ്രിലിനെ അപേക്ഷിച്ച് 5 ശതമാനം കുറവാണെങ്കിലും, 2024 മെയ് മാസത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തിന്റെ വര്‍ധനയാണ് വ്യക്തമാക്കുന്നത്. സൗദിയിലേക്കാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്തത്. സൗദിയെ കൂടാതെ ചൈന, യുഎഇ എന്നിവയാണ് ബഹ്റൈന്റെ പ്രധാന വ്യാപാര പങ്കാളികള്‍. The post ബഹ്റൈനിലെ എണ്ണ ഇതര ഇറക്കുമതിയില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.