വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ ഒന്നരവയസുകാരന്റെ കൈയിൽ ഉഗ്രവിഷമുള്ള പാമ്പ് ചുറ്റി. കുട്ടി അതിനെ കടിച്ചു കൊന്നു സംഭവം ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ്. ഒരു വയസ്സുള്ള ഗോവിന്ദ എന്ന കുട്ടിയാണ് തന്റെ കൈയിൽ ചുറ്റിയ പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായി.അടുത്തേക്ക് ഇഴഞ്ഞെത്തിയ പാമ്പിനെ പെട്ടന്നുണ്ടായ പ്രതികരണത്തിൽ കുട്ടി കടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി വിവരണം. അപ്പോൾ തന്നെ പാമ്പ് ചത്തുവെന്നും. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടി ബോധരഹിതനാകുകയുമായിരുന്നുവെന്നാണ് കണ്ടു നിന്നവർ പറഞ്ഞ വിവരണം.Also Read: ഡീസലും വേണ്ട, വൈദ്യുതിയും വേണ്ട, ട്രെയിനുകള്‍ ഹൈഡ്രജന്‍ കരുത്തില്‍ കുതിക്കും; ചരിത്രമായി ഇന്ത്യന്‍ റെയില്‍വേയുടെ പരീക്ഷണംബോധം നശിച്ച കുട്ടിയെ കുടുംബം ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും, അവിടെ നിന്ന് ബെട്ടിയയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആൻഡ് ആശുപത്രിയിലേക്ക് (ജിഎംസിഎച്ച്) റഫർ ചെയ്യുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.Also Read: പൈപ്പ്ലൈൻ സ്ഥാപിക്കാൻ കുഴിച്ചപ്പോൾ കിട്ടിയത് സ്വർണ നാണയങ്ങൾ; ഞെട്ടി ഗ്രാമവാസികൾനിലവിൽ കുട്ടയുടെ നില തൃപ്തികരമാണെന്നും, ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മുത്തശ്ശി സംഭവത്തെ പറ്റി പറയുന്നത് ഇങ്ങനെയാണ് “കുഞ്ഞിന്റെ അമ്മ സമീപത്ത് നിന്ന വിറക് ശേഖരിക്കുകയായിരുന്നു. പെട്ടന്ന് പാമ്പ് കുട്ടിയുടെ അടുത്തേക്ക് വന്നു, കുട്ടി അതിനെ എന്തോ കൊണ്ട് അടിച്ചു, തുടർന്ന് കടിച്ചു കൊന്നു”.The post കളിച്ചുകൊണ്ടിരുന്നപ്പോൾ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് ഒരുവയസുകാരൻ; ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർ appeared first on Kairali News | Kairali News Live.