ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ബോളർ ബൂമ്ര വിരമിക്കുമോ? താരം ഏതു നിമിഷവും വിരമിക്കൽ പ്രഖ്യാപിക്കാമെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ബുമ്രയുടെ ശരീരത്തിന് ടെസ്റ്റ് ക്രിക്കറ്റ് നൽകുന്ന കാഠിന്യം താങ്ങാനാകുന്നില്ലെന്നും, താരം വിരമിച്ചേക്കുമെന്നുമാണ് കൈഫ് അഭിപ്രായപ്പെട്ടത്.ഇംഗ്ലണ്ടിനെതിരായുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ സ്ഥിരമായി 140 കി.മീറ്ററിനു മുകളിൽ വേഗതയിൽ പന്ത് എറി‍ഞ്ഞിരുന്ന താരത്തിന്റെ ബോളിങ് വേഗത കുറഞ്ഞു വരുന്നതും ചൂണ്ടിക്കാട്ടിയാണ് കൈഫിന്റെ അഭിപ്രായപ്രകടനം.Also Read: സ്റ്റോക്സിനും സെഞ്ചുറി, റണ്‍മലയുയര്‍ത്തി ഇംഗ്ലണ്ട്; സ്കോര്‍ ഓപണ്‍ ചെയ്യുന്നതിന് മുമ്പ് ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടംമാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ടെസ്റ്റിൽ മുപ്പത് ഓവറുകൾ എറിഞ്ഞ ബൂമ്രക്ക് രണ്ട് വിക്കറ്റുകൾ സ്വന്തമാക്കാനെ സാധിച്ചിട്ടുള്ളൂ. ജയ്മി സ്മിത്ത്, ലിയാം ഡേവ്സൻ എന്നിവരുടെ വിക്കറ്റുകളാണ് ബൂമ്ര വീഴ്ത്തിയത്.Also Read: പത്ത് വര്‍ഷത്തിനിടെ ഇന്ത്യൻ ടീമിന് ഇതാദ്യം; വിദേശ ടെസ്റ്റ് പര്യടനത്തിനിടെ വിചിത്ര റെക്കോര്‍ഡ്ബൂമ്രയുടെ കായികക്ഷമത ചൂണ്ടിക്കാട്ടിയാണ് ഉടൻ ബൂമ്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് കൈഫ് പറഞ്ഞത്. “ആദ്യം വിരാട് കോലി പോയി. പിന്നാലെ രോഹിത് ശർമയും വിരമിച്ചു. അശ്വിനും വിടപറഞ്ഞു. ഇനി ബുമ്രയും പോകും. അദ്ദേഹമില്ലാത്ത ടെസ്റ്റ് ടീമിനെക്കുറിച്ച് ആരാധകരും ചിന്തിച്ചേ തീരൂ” എന്നായിരുന്നു കൈഫിന്റെ വാക്കുകൾ.The post കോലിക്കും രോഹിത്തിനും അശ്വിനും പിന്നാലെ ബൂമ്രയും വിരമിക്കും?; മുൻ ഇന്ത്യൻ താരത്തിന്റെ വെളിപ്പെടുത്തൽ appeared first on Kairali News | Kairali News Live.