കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിലുള്ള അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ വാക്കേറ്റവും ഭീഷണിമുഴക്കലുമായി ഇരുവരുടേയും സ്പെഷ്യൽ ഓഫീസർമാർ (എസ്ഡിഒ). സിദ്ധരാമയ്യയുടെ എസ്ഡിഒ ആയ മോഹന്‍ കുമാറും ഡി കെ ശിവകുമാറിന്റെ എസ്ഡിഒ ആയ എച്ച് ആഞ്ജനേയയും തമ്മിൽ തർക്കമുണ്ടായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.പിടിഐ റിപ്പോർട്ട് ചെയ്തത് പ്രകാരം “എന്നെ ചെരുപ്പ് കൊണ്ട് അടിച്ചു, അത് എന്റെ ബഹുമാനത്തിനും അന്തസ്സിനും മുറിവേൽപ്പിച്ചു. അദ്ദേഹത്തിനെതിരെ (മോഹന്‍ കുമാറിനെതിരെ) ക്രിമിനൽ വിചാരണ നടത്തി എനിക്ക് നീതി ലഭ്യമാക്കണം,” എന്നാണ് അഞ്ജനേയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കര്‍ണാടക ഭവന്‍ റെസിഡന്റ് കമ്മിഷണര്‍ക്കും കര്‍ണാടക ചീഫ് സെക്രട്ടറിക്കുമാണ് ആഞ്ജനേയ പരാതി നൽകിയിരിക്കുന്നത്.Also Read: ‘മധ്യ പിന്നോക്ക വിഭാഗങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്നതില്‍ വീഴ്ച പറ്റി’; തെറ്റ് സമ്മതിച്ച് രാഹുൽ ഗാന്ധിഅച്ചടക്കമില്ലാതെയും മോശമായും ആഞ്ജനേയ പെരുമാറിയെന്നാണ് മോഹൻകുമാറിന്റെ ആരോപണം. ആഞ്ജനേയയുടെ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും മോഹൻകുമാർ തള്ളികളഞ്ഞു.Also Read: മോശം ഭക്ഷണം: 5 വര്‍ഷത്തിനിടെ ലഭിച്ചത് 19,000 പരാതികള്‍; കാറ്ററിംഗ് കരാറുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് നൽകുന്നതിൽ ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യം, മറുപടിയില്ലാതെ റെയില്‍വേജൂലൈ 22-ാം തീയതി ഡല്‍ഹിയിലെ കര്‍ണാടകഭവനിലായിരുന്നു സംഭവം. അധികാരതർക്കത്തിന്റെ അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സഹായികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഇരുവരും തമ്മിലുള്ള അധികാര പോരാട്ടത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചു.The post ഷൂ കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി: തമ്മിലടിച്ച് കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സ്പെഷ്യൽ ഓഫീസർമാർ appeared first on Kairali News | Kairali News Live.