ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നാളെ (ജൂലൈ 27) രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്സ് വെള്ളം ഒഴുകി വിടുമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്ററായി ഉയര്‍ത്തി സെക്കന്റില്‍ 48.8 ക്യുമെക്സ് വെള്ളം ഘട്ടംഘട്ടമായിപുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലുംതാഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.10 മണി മുതല്‍ അണക്കെട്ടില്‍ നിന്ന് നിയന്ത്രിത അളവില്‍ വെള്ളം പുറത്തേക്ക് ഒഴുക്കും.പുഴയോരങ്ങളില്‍ ഉള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.Also read- സംസ്ഥാനത്ത് വ്യാപക മഴ; പാലക്കാട് നെല്ലിയാമ്പതിയില്‍ നിയന്ത്രണം: പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നുകാളിന്ദി പുഴ കരകവിഞ്ഞു ഒഴുകുന്നതിനെ തുടര്‍ന്ന് കൂമ്പാരക്കുനി പനംകുറ്റി എന്നിവിടങ്ങളിലുള്ള 45 പേരെ മാറ്റിപ്പാര്‍പ്പിച്ചു.സ്കൂളുകളിലേക്കും ബന്ധുവീട്ടുകളിലേക്കുമാണ് മാറ്റിയത്. തലപ്പുഴയില്‍ വെള്ളം കരകവിഞ്ഞതിനെ തുടര്‍ന്ന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് മക്കിമല കാട്ടിനുള്ളില്‍ മണ്ണിടിഞ്ഞതായി സംശയമുണ്ട്.നിലവില്‍ അപകടകരമായ സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.The post കനത്ത മഴ; ബാണാസുരസാഗര് ഡാമിലെ ഷട്ടര് 75 സെന്റീമീറ്ററായി ഉയര്ത്തും; കക്കയം ഡാമില് റെഡ് അലര്ട്ട്, മക്കിമലയില് ജാഗ്രത appeared first on Kairali News | Kairali News Live.