ശക്തമായ മഴ; വയനാട് ജില്ലയില്‍ സ്പെഷ്യൽ ക്ലാസ്- ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി

Wait 5 sec.

ശക്തമായ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, മതപഠന ക്ലാസുകള്‍ക്ക് നാളെ ( ജൂലൈ 27) ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്ത് അതിതീവ്രമഴ തുടരുകയാണ്. മൂന്ന് ജില്ലകളില്‍ റെഡ് അലട്ടാണ്. ബാണാസുരസാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നാളെ രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്‌സ് വെള്ളം ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിത പ്രദേശത്തെ നോ ഗോ സോണ്‍ മേഖലയിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചതായും ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നുകേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്.Also read- കളിച്ചുകൊണ്ടിരുന്നപ്പോൾ മൂർഖൻ പാമ്പിനെ കടിച്ചുകൊന്ന് ഒരുവയസുകാരൻ; ആരോഗ്യനില മെച്ചപ്പെടുന്നുവെന്ന് ആശുപത്രി അധികൃതർവടക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ന്യൂനമര്‍ദ പാതിയും, വടക്കന്‍ ഛത്തീസ്ഗഡിനും ജാര്‍ഖണ്ഡിനും മുകളിലായി തീവ്രന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്.The post ശക്തമായ മഴ; വയനാട് ജില്ലയില്‍ സ്പെഷ്യൽ ക്ലാസ്- ട്യൂഷൻ സെൻ്ററുകൾക്ക് നാളെ അവധി appeared first on Kairali News | Kairali News Live.