യൂത്ത് കോണ്‍ഗ്രസില്‍ 2 മണ്ഡലം പ്രസിഡന്റുമാര്‍ക്കും 14 ഭാരവാഹികള്‍ക്കും സസ്‌പെന്‍ഷന്‍

Wait 5 sec.

യൂത്ത് കോണ്‍ഗ്രസില്‍ സസ്‌പെന്‍ഷന്‍. രണ്ട് മണ്ഡലം പ്രസിഡണ്ട്മാര്‍ക്കും 14 നിയോജകമണ്ഡലം ഭാരവാഹികള്‍ക്കും ആണ് സസ്‌പെന്‍ഷന്‍. ശബ്ദരേഖ പുറത്തുവിട്ട റോബിന്‍ ഇലവുങ്കലിനടക്കം സസ്‌പെന്‍ഷനുണ്ട്.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കയ്യേറ്റ ശ്രമം ഉണ്ടായ സംഭവത്തിൽ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിലവിലെ നടപടി യൂത്ത് കോൺ​ഗ്രസിനുള്ളിലെ ചില ​ഗ്രൂപ് തർക്കങ്ങളെ തുടര്‍ന്നാണെന്നാണ് വിവരം.സംഘടനാരംഗത്ത് സജീവമല്ലെന്ന് ചൂണ്ടികാട്ടിയാണ് സസ്‌പെന്‍ഷനെന്നാണ് കാരണമായി സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ വയനാട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലത്തിലെ നേതാക്കളുടെ ശബ്ദസന്ദേശം പുറത്തു വന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ലീഡേഴ്‌സ് ക്യാമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് നേരെ അസഭ്യവര്‍ഷവും കൈയേറ്റ ശ്രമവും ഉണ്ടായി.Also read- തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം പാലോട് രവി രാജിവെച്ചുമാനന്തവാടി നിയോജകമണ്ഡലത്തില്‍ നിന്ന് വന്ന ഭാരവാഹികള്‍ ഒച്ചപ്പാട് ഉണ്ടാകുകയും കസേരകള്‍ തള്ളിയിട്ടുകയും ഓഡിറ്ററിയത്തിന്റെ വാതിലുകള്‍ പൂട്ടി നീ വയനാട്ടില്‍ നിന്ന് തല്ല് കൊണ്ടിട്ടെ പോകൂ എന്നും ആക്രോശിച്ചു കൊണ്ട് സ്റ്റേജിലേക്ക് തള്ളികയറുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി ഇടപെട്ടാണ് പ്രശ്നങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. The post യൂത്ത് കോണ്‍ഗ്രസില്‍ 2 മണ്ഡലം പ്രസിഡന്റുമാര്‍ക്കും 14 ഭാരവാഹികള്‍ക്കും സസ്‌പെന്‍ഷന്‍ appeared first on Kairali News | Kairali News Live.