ബാഹാർ: വ്യാഴാഴ്ച ബോധ് ഗയയിൽ നടന്ന ബീഹാർ ഹോം ഗാര്‍ഡ് റിക്രൂട്ട്മെന്റിനിടെ ബോധരഹിതയായ യുവതിയെ, ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഗയയിലെ അനുഗ്രഹ് നാരായൺ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (ANMCH) കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ വെച്ച് മൂന്നോ നാലോ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അതിജീവിതയുടെ മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, ടെക്നീഷ്യൻ അജിത് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.അറസ്റ്റിലായ ആംബുലൻസ് ഡ്രൈവർ വിനയ് കുമാർ, ടെക്നീഷ്യൻ അജിത് കുമാർ Also Read: ഷൂ കൊണ്ട് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി: തമ്മിലടിച്ച് കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും സ്പെഷ്യൽ ഓഫീസർമാർബീഹാർ മിലിട്ടറി പൊലീസ് ഗ്രൗണ്ടിൽ നടന്ന റിക്രൂട്ട്മെന്റിനിടെയാണ് യുവതി ബോധരഹിതയായത്. സംഭവസ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ ആംബുലൻസിൽ വെച്ചാണ് യുവതീ ബലാത്സംഗത്തിനിരയായത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുവെന്നുെം അന്വേഷണം തുടരുകയാണെന്നും ഗയയിലെ പോലീസ് സൂപ്രണ്ട് ആനന്ദ് കുമാർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.The post റിക്രൂട്ട്മെന്റിന് എത്തിയ യുവതി ബോധരഹിതയായി: ആശുപത്രിയിലെത്തിച്ച ആംബുലൻസിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയായി: സംഭവം ബീഹാറിൽ appeared first on Kairali News | Kairali News Live.