‘ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ’: മധ്യപ്രദേശിലെ കർഷകന്റെ വാർഷിക വരുമാനം 3 രൂപ മാത്രം

Wait 5 sec.

മധ്യപ്രദേശിലെ ഒരു കർഷകന്റെ വാർഷിക വരുമാനം 3 രൂപ മാത്രമാണ്. ക്ലെറിക്കൽ മിസ്റ്റേക്ക് മൂലമാണ് രേഖകളിൽ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനായ അദ്ദേഹം മാറിയത്. മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ കർഷകന്റെ വരുമാന സർട്ടിഫിക്കറ്റ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. തെറ്റ് മനസിലായതോടെ അധികാരികൾ ഇടപ്പെട്ട് അദ്ദേഹത്തിന് പുതിയ വരുമാന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.മധ്യപ്രദേശിലെ നയാഗാവോൺ ഗ്രാമത്തിൽ താമസിക്കുന്ന രാംസ്വരൂപ് (45) എന്ന കർഷകനാണ് മൂന്ന് രൂപ വാർഷിക വരുമാനം മാത്രമേയുള്ളൂ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പ്രതിമാസം 25 പൈസയെന്നും വാർഷിക വരുമാനം 3 രൂപയാണെന്നുമാണ് തഹസിൽദാർ സൗരഭ് ദ്വിവേദിയുടെ ഒപ്പോടു കൂടിയുള്ള സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.വൈറലായ വരുമാന സർട്ടിഫിക്കറ്റിന്റെ ചിത്രംAlso Read: പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; സേലത്ത് രണ്ടുപേര്‍ അറസ്റ്റില്‍ജൂലൈ 25 ന് ഇത് ക്ലെറിക്കൽ മിസ്റ്റേക്ക് കാരണം സംഭവിച്ചതാണെന്നും വാർഷിക വരുമാനം ₹30,000 ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകിയെന്നും തഹസിൽദാർ സൗരഭ് ദ്വിവേദി പ്രതികരിച്ചു.അതേസമയം സർട്ടിഫിക്കറ്റ് പ്രചരിച്ചതോടെ മധ്യപ്രദേശിലെ ബിജെപി സർക്കാരിനെതിരെ വൻ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഭരണകാലത്ത് ഇന്ത്യയിലെ ഏറ്റവും ദരിദ്രനെ കണ്ടെത്തിയെന്നും. ബിജെപി സർക്കാർ ആളുകളെ ദരിദ്രരാക്കാനുള്ള ദൗത്യമാണ് നടത്തുന്നതെന്നുമാണ് വിമർശനങ്ങൾ.The post ‘ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യൻ’: മധ്യപ്രദേശിലെ കർഷകന്റെ വാർഷിക വരുമാനം 3 രൂപ മാത്രം appeared first on Kairali News | Kairali News Live.