നമ്മൾ എന്നും ഉപയോഗിക്കുന്ന ഒരു ഹെയർ പ്രോഡക്റ്റാണ് സെറം. മുടി തിളങ്ങി നിൽക്കുവാനും ഡ്രൈനസ്സും ഫ്രിസ്സും ഇല്ലാതിരിക്കുവാനുമാണ് നമ്മൾ ഹെയർ സെറം ഉപയോഗിക്കുന്നത്. നമ്മുടെ ദിനചര്യയിൽ സെറം ഉൾപ്പെടുത്തുന്നത് മുടിക്ക് നിരവധി ഗുണങ്ങൾ നൽകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നമ്മുടെ മുടിയുടെ തരത്തിന് അനുസരിച്ചായിരിക്കണം നമ്മൾ ഹെയർ സെറം തെരഞ്ഞെടുക്കേണ്ടത്. വേവി, സ്ട്രൈറ്റ്, കേർളി അങ്ങനെ പലവിധം ഹെയർ ടൈപ്പുകളുണ്ട്. ഇത് അനുസരിച്ചാവണം നമ്മൾ സെറം തെരഞ്ഞെടുക്കേണ്ടത്. ഒരു ഹെയർ സെറം ഉപയോഗിക്കുമ്പോൾ ശരിയായ പ്രയോഗവും നിർണായകമാണ്. സെറം ഉപയോഗിക്കുന്നതിലൂടെ മുടി തിളങ്ങി നിൽക്കുകയും, ഡ്രൈനസ്സും ഫ്രിസ്സും ഇല്ലാതിരിക്കുകയും, മുടിയിഴകൾ നാശമാവാതെ ഇരിക്കുകയും ചെയ്യുന്നു. ഹെയർ സിറം മുടിയെ മിനുസപ്പെടുത്തുകയും ചെയ്യുന്നു. ഹെയർ സിറമുകൾ മുടിയുടെ സ്വാഭാവിക ഘടന മെച്ചപ്പെടുത്തുകയും ചെയ്യുന്നു.ALSO READ – ഡയറ്റ് എടുക്കുമ്പോൾ ചോക്ലേറ്റ് കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇത് ആസ്വദിക്കാനുള്ള സ്മാർട്ട് വഴികൾ ഇതാഷാംപൂ ചെയ്ത മുടിയിൽ സെറം പുരട്ടുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കഴുകാത്ത മുടിയിൽ സെറം പുരട്ടുന്നത് മുടി എണ്ണമയമുള്ളതും ഭാരം കുറഞ്ഞതുമായി തോന്നിപ്പിക്കും. സെറം അമിതമായി പുരട്ടുന്നത് മുടി പരന്നതും എണ്ണമയമുള്ളതുമാക്കാനും കാരണമാക്കും.The post എന്നും ഹെയർ സെറം ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ appeared first on Kairali News | Kairali News Live.