നിർമ്മിത ബുദ്ധി മാത്രം ഉപയോഗിച്ച് നിർമിക്കുന്ന വീഡിയോകൾ. 100 ദശലക്ഷം വ്യൂസ് എ ഐ വീ‍ഡോയോകളിയലൂടെ നേടിയ ഡോർ ബ്രദേഴ്സ് എന്ന യൂട്യൂബ് ചാനലാണ് ഇപ്പോൾ ചർച്ചാ വിഷയം. ഇൻഡി ഫിലിം മേക്കർമാരായ ഇവരുടെ ചിത്രങ്ങൾ എ ഐ മാത്രം ഉപയോഗിച്ച് നിർമിക്കുന്നതാണ്.പക്ഷെ ഇവർ ഒരുക്കുന്ന ദൃശ്യവിരുന്ന് കാഴ്ചക്കാരെ പിടിച്ചിരുത്തുന്നതാണ്. വീഡിയോകളിൽ കാണുന്ന ട്രംപിനെയും മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമൊക്കെ ജീവസുറ്റ ചിത്രങ്ങളായാണ് തോന്നുക. ഒരേ സമയം ചലച്ചിത്രാവിഷ്കാരത്തെ എ ഐ എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ മുന്നറിയിപ്പായിട്ട് കൂടിയാണ് ഇവരുടെ വീഡിയോകളെ കണക്കാക്കുന്നത്.Also Read: മാർവെലിന് ബോക്സോഫീസിൽ ഫെന്റാസ്റ്റിക്ക് തിരിച്ചുവരവിന് വഴിയൊരുക്കി ദി ഫന്റാസ്റ്റിക് ഫോർകണ്ടന്റിന് കൈയടി നേടുമ്പോഴും നിർമാണത്തിലെ അപൂർണതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലൈറ്റുകൾ, ക്യാമറ, ആക്ഷൻ ഒന്നുമില്ലാതെ സ്റ്റുഡിയോയിൽ നിർമിക്കുന്ന ഇത്തരം ചിത്രങ്ങൾ ഭാവിയിൽ എ ഐ സിനിമയെ എങ്ങനെ പൂർണമായും വിഴുങ്ങും എന്നതിന്റെ ഉദാഹരണമായാണ് ഇവരുടെ വീഡിയോകളെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.Also Read: സൗബിന്റെയും നസ്രിയയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നാണ് ആ സിനിമയുടെ ഐഡിയ ഉണ്ടായത്: ഷറഫുദ്ദീൻവാണിജ്യ പ്രൊജക്ടുകളിൽ നിന്ന് 10 ലക്ഷം ഡോളറാണ് ഹൃസ്വ കാലത്തിനുള്ളിൽ ചാനൽ നേടിയത്. മാറുന്ന കാലഘട്ടത്തിൽ നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ ഉദാഹരണമാണ് ചാനലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.The post നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന വീഡിയോകൾ: അഭിനേതാക്കൾ ട്രമ്പും മസ്കും ഓബാമയും; ഓരേ പോലെ കൈയടിയും വിമർശനവും വാങ്ങുന്ന ഡോർ ബ്രദേഴ്സ് appeared first on Kairali News | Kairali News Live.