തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഒമല്ലൂര്‍ ഡാനിഷ്പേട്ടയില്‍ വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. പഴംതീനി വവ്വാലുകളെ പിടികൂടിയ ശേഷം പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന പ്രതികള്‍ വില്‍പ്പനക്ക് വെക്കുകയായിരുന്നു.തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായിവനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു.ഇതേതുടര്‍ന്ന്ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.Also read- കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: ‘ന്യൂനപക്ഷത്തിന് സ്വാതന്ത്ര്യമായി ജീവിക്കുവാനും ആരാധിക്കുവാനും ഉള്ള അവകാശം കേന്ദ്രം ഉറപ്പുവരുത്തണം’: ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻസംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ബെംഗളൂരുവിലും കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ഇറച്ചി പിടികൂടിയിരുന്നു.content highlight: Two arrested in Salem for killing fruit-eating bats and selling them as chicken meat.Kamal and Selvam were arrested.The post പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു; സേലത്ത് രണ്ടുപേര് അറസ്റ്റില് appeared first on Kairali News | Kairali News Live.