16.5 ബില്യൺ ഡോളറിന്റെ ചിപ്പ് വിതരണ കരാറിൽ ടെസ്ലയും സാംസങ് ഇലക്ട്രോണിക്സും ഒപ്പ് വെച്ചതായി ഇലോൺ മസ്ക്. മസ്ക് ‍ഈ വിവരം പുറത്തുവിട്ടതിന് ശേഷം സിയോളിൽ സാംസങ് ഇലക്ട്രോണിക്സിന്റെ ഓഹരികൾ 3.5% വരെ ഉയർന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ഈ ഉയർച്ച നാല് ആഴ്ചയ്ക്കുള്ളിൽ കമ്പനിയുടെ ഏറ്റവും വലിയ ഇൻട്രാഡേ നേട്ടമാണെന്നും റിപ്പോർട്ടിൽ പറയുന്നു. എക്സിലൂടെയാണ് മസ്ക് കരാറിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.“ടെസ്ലയുടെ നെക്സ്റ്റ് ജെനറേഷൻ A16 ചിപ്പ് നിർമ്മിക്കുന്നത് സാംസങ്ങിന്റെ ടെക്സസ് ഫാബ് ആയിരിക്കും. ഇതിന്റെ തന്ത്രപരമായ പ്രാധാന്യം പറഞ്ഞറിയിക്കുവാൻ പ്രയാസമാണ്. സാംസങ് നിലവിൽ AI4 നിർമ്മിക്കുന്നു. ഡിസൈൻ പൂർത്തിയാക്കിയ AI5, TSMC ആദ്യം തായ്വാനിലും പിന്നീട് അരിസോണയിലും നിർമ്മിക്കും” – മസ്ക് എക്സിൽ കുറിച്ചതിങ്ങനെ. 2033 ലാണ് ഈ കരാർ അവസാനിക്കുക.ALSO READ – നിങ്ങളുടെ പിക്സൽ 6എയിൽ ബാറ്ററി അമിതമായി ചൂടാവുന്നുണ്ടോ? ഗൂഗിൾ സൗജന്യമായി ബാറ്ററി മാറ്റി നൽകുംനിർമ്മാണ ബിസിനസ്സിൽ സാംസങ് സമീപ വർഷങ്ങളിൽ തായ്വാനിലെ ടിഎസ്എംസിയെക്കാൾ പിന്നിലായിരുന്നു. ഈ കരാറിലൂടെ ബിസിനസ്സ് പുനരുജ്ജീവിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുണ്ട്. ഈ വർഷത്തെ ആദ്യ പകുതിയിൽ 5 ട്രില്യൺ വോൺ (3.63 ബില്യൺ ഡോളർ) കവിയുമെന്ന് കണക്കാക്കപ്പെട്ടിരുന്ന ഡിവിഷനിലെ പ്രവർത്തന നഷ്ടം കുറയ്ക്കാൻ ഈ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കിവൂം സെക്യൂരിറ്റീസ് അനലിസ്റ്റായ പാക് യുവാക്കിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.The post 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് സപ്ലൈ കരാർ: ഒപ്പ് വെച്ച് ടെസ്ലയും സാംസങ് ഇലക്ട്രോണിക്സും appeared first on Kairali News | Kairali News Live.