കന്യാസ്ത്രീമാരുടെ അറസ്റ്റ്: കേരളത്തിനകത്ത് പ്രീണനവും കേരളത്തിന് പുറത്ത് പീഡനവുമെന്ന് ബിജു ഉമ്മൻ

Wait 5 sec.

കന്യാസ്ത്രീമാരുടെ അറസ്റ്റിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. കന്യാസ്ത്രീകൾക്കെതിരെ ഉണ്ടായത് കയ്യേറ്റ ശ്രമമാണ്. ക്രിസ്ത്യൻ സമൂഹത്തിന് കേരളത്തിനകത്ത് പ്രീണനവും കേരളത്തിന് പുറത്ത് പീഡനവുമാണെന്നും ബിജെപിയെ പരോക്ഷമായി വിമർശിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സഭയുടെ പ്രതിഷേധം അറിയിക്കുന്നു. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശം ലംഘിക്കുകയാണ്. ആരാധനയ്ക്കും ആശയ പ്രചരണത്തിനുമുള്ള അവകാശം ഭരണഘടന നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ALSO READ; കന്യാസ്ത്രീകളുടെ അറസ്റ്റ്: പാർലമെന്‍റിന് മുന്നിൽ ഇടതുപക്ഷ എംപിമാരുടെ പ്രതിഷേധംഅതേസമയം, അറസ്റ്റിലായ അങ്കമാലി എളവൂര്‍ ഇടവകാംഗമായ സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബത്തെ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്‍റെ എല്ലാ പിന്തുണയും കുടുംബത്തിനുണ്ടെന്ന് മന്ത്രിമാർ അറിയിച്ചു. നിയമപരമായ എല്ലാ വഴികളും തേടാനാണ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അന്യായ അറസ്റ്റിൽ പാർലമെന്‍റിൽ കേരളത്തിൽ നിന്നുള്ള എംപിമാർ കനത്ത പ്രതിഷേധമുയർത്തി. ഇടതുപക്ഷ എംപിമാർ പാർലമെന്‍റിന് മുന്നിലും പ്രതിഷേധിച്ചു. ഡോ. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ, എ എ റഹീം, കെ രാധാകൃഷ്ണൻ, പി സന്തോഷ് കുമാർ, ആർ സച്ചിദാനന്ദം എന്നിവരാണ് പ്രതിഷേധിച്ചത്.The post കന്യാസ്ത്രീമാരുടെ അറസ്റ്റ്: കേരളത്തിനകത്ത് പ്രീണനവും കേരളത്തിന് പുറത്ത് പീഡനവുമെന്ന് ബിജു ഉമ്മൻ appeared first on Kairali News | Kairali News Live.