ഷവോമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഷവോമി16 അൾട്ര ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകൾ. ഷവോമി ഗ്രൂപ്പിന്റെ പാട്നറും കമ്പനിയുടെ പ്രസിഡന്റുമായ ലു വെയ്ബിങാണ് ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോയിൽ ഫോണിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.2025 ഫെബ്രുവരിയിലാണ് ഷവോമിയുടെ 15 അൾട്ര പുറത്തിറങ്ങിയത്. 1,09,999 രൂപയാണ് ഈ ഫോണിന്റെ ഇന്ത്യയിലെ വില. 50MP പ്രൈമറി ക്യാമറ സെൻസർ,200MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 50MP സോണി LYT600 സെൻസർ എന്നിവയാണ് ഷവോമി 16 അൾട്രയുടെ സവിശേഷതകൾ. 2K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഈ ഫോണിലുണ്ട്. 6.8 ഇഞ്ച് LTPO ഡിസ്പ്ലേയും സ്മാർട്ട്ഫോണിൽ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുണ്ട്.ALSO READ – 16.5 ബില്യൺ ഡോളറിന്റെ ചിപ്പ് സപ്ലൈ കരാർ: ഒപ്പ് വെച്ച് ടെസ്ലയും സാംസങ് ഇലക്ട്രോണിക്സുംക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2 ചിപ്സെറ്റിറ്റൈയിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. 7,000mAh മുതൽ 7,500mAh വരെ ബാറ്ററിയായിരിക്കും ഷവോമി16 അൾട്രയിൽ. 100W വയർഡ്, 50W വയർലെസ് ചാർജിങ്ങും ഫോണിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.The post 50MP മെയിൻ ക്യാമറ, 200MP പെരിസ്കോപ്പ് ലെൻസ്, 7,500mAh ബാറ്ററി: അൾട്രാ ഫ്ലാഗ്ഷിപ്പ് ഡിവൈസുമായി ഷവോമി appeared first on Kairali News | Kairali News Live.