തമിഴ്‌നാട്ടിലെ കവരപ്പേട്ട ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് റിപ്പോര്‍ട്ട്

Wait 5 sec.

ചെന്നൈ | തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി.റെയില്‍ പാളത്തിലെ ബോള്‍ട്ടും നട്ടും നീക്കിയിരുന്നതായി കണ്ടെത്തിയതായി റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ എ എം ചൗധരി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ബാഗ്മതി എക്‌സ്പ്രസ് ഇടിച്ചത് മറ്റെന്തെങ്കിലും തകരാറുകൊണ്ടല്ലെന്നും ബോധപൂര്‍വ്വം ബോള്‍ട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.അട്ടിമറിക്കു പിന്നില്‍ പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. കരാര്‍ ജീവനക്കാര്‍ അടക്കം റെയില്‍വെയുമായി ബന്ധപ്പെട്ടവരുടെ മേല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാര്‍ശയുണ്ട്.