ഈ ചോരപ്പുഴക്ക് എന്ന് അറുതിയാകും?; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ മരണസംഖ്യ 60,000 കടന്നു

Wait 5 sec.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 60,000 കടന്നു. 2023 ഒക്ടോബര്‍ മുതല്‍ 60,034 പലസ്തീനികള്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, ഗാസയില്‍ കൊടുംപട്ടിണിയാണ് സംജാതമാകുന്നതെന്ന് ആഗോള പട്ടിണി നിരീക്ഷണ സംവിധാനമായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐ പി സി) അറിയിച്ചു.ഒരേസമയം മൂന്നിലൊരാള്‍ ഭക്ഷണമില്ലാതെ ദിവസങ്ങളോളം കഴിയുന്നതായി ആഗോള ഏജന്‍സി അറിയിച്ചു. ഗാസ സിറ്റിയില്‍ രൂക്ഷമായ പോഷകാഹാര ദൗര്‍ലഭ്യവുമുണ്ട്. ആക്രമണം ആരംഭിച്ചത് മുതല്‍ പോഷകാഹാരക്കുറവ് കാരണം 88 കുട്ടികളടക്കം 147 പേര്‍ മരിച്ചിട്ടുണ്ട്. അതേസമയം, ഇന്നലെ ബ്രിട്ടന്‍ ഭക്ഷണമടക്കമുള്ള സഹായവിതരണം ആകാശമാര്‍ഗം നടത്തി. വിതരണം നടത്തുമെന്ന് ഫ്രാന്‍സും അറിയിച്ചിട്ടുണ്ട്.Read Also: റഷ്യയില്‍ അതിശക്തമായ ഭൂകമ്പം; സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചുഇന്നലെ രാവിലെ മുതല്‍ 83 പലസ്തീനികളാണ് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ ഭക്ഷണം തേടി വന്ന 33 പേരുമുണ്ട്. ബൂബി ട്രാപ്പ്ഡ് റോബോട്ടുകള്‍, ടാങ്കുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. The post ഈ ചോരപ്പുഴക്ക് എന്ന് അറുതിയാകും?; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ മരണസംഖ്യ 60,000 കടന്നു appeared first on Kairali News | Kairali News Live.