റഷ്യന്‍ ഭൂകമ്പം: ജപ്പാനില്‍ സുനാമി, ഒഴിപ്പിക്കല്‍ നിര്‍ദേശം, വിവിധ രാജ്യങ്ങളില്‍ മുന്നറിയിപ്പ്

Wait 5 sec.

റഷ്യയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമിത്തിര. 30 സെ മീ ഉയരത്തിലാണ് ആദ്യ സുനാമിത്തിരയുണ്ടായത്. രാജ്യത്തിന്റെ വടക്കന്‍ ഭാഗമായ ഹൊക്കെയ്‌ദോയിലാണ് സുനാമിത്തിരയുണ്ടായതെന്ന് പ്രാദേശിക ചാനലായ എന്‍ എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ പറഞ്ഞു.അതേസമയം, സുനാമി ബാധിക്കാന്‍ ഇടയുള്ള മേഖലകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ജപ്പാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീരദേശ മേഖലകളിലെ നൂറുകണക്കിന് കിലോമീറ്റര്‍ പരിധിയിലാണ് ഒഴിഞ്ഞുപോകല്‍ ഉത്തരവ് നല്‍കിയത്. നാല് മീറ്ററോളം ഉയരത്തില്‍ സുനാമിത്തിരയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.Read Also: റഷ്യയില്‍ അതിശക്തമായ ഭൂകമ്പം; സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചുജപ്പാന് പുറമെ, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം മുഴുവനും അലാസ്‌കയുടെ ഒരു ഭാഗത്തും ഹവായിയിലും ഗുവാമിലും സുനാമി മുന്നറിയിപ്പുണ്ട്. ഇക്വഡോറില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തിലുള്ള സുനാമിയുണ്ടാകാമെന്ന് മുന്നറിയിപ്പുണ്ട്. ഹവായിയില്‍ തലസ്ഥാനമായ ഹൊനോലുലു അടക്കം ഒവാഹു ദ്വീപിലെ വലിയൊരു ഭാഗങ്ങളില്‍ അടിയന്തര ഒഴിപ്പിക്കല്‍ ഉത്തരവ് നല്‍കി. പതിറ്റാണ്ടിലെ ഏറ്റവും വലിയ ഭൂകമ്പമാണ് റഷ്യയിലുണ്ടായത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തി.The post റഷ്യന്‍ ഭൂകമ്പം: ജപ്പാനില്‍ സുനാമി, ഒഴിപ്പിക്കല്‍ നിര്‍ദേശം, വിവിധ രാജ്യങ്ങളില്‍ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.