പകച്ചു നിൽക്കാതെ കുതിച്ചെത്തിയ നാടും ഉരുളിൽ ഉലഞ്ഞ മനുഷ്യരെ കൈപിടിച്ച് ഉയർത്തിയ സർക്കാരും

Wait 5 sec.

കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാകുമ്പോൾ കൈ-മെയ്യ് മറന്ന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിനായി ചെയ്തത്. ലോകത്തിനാകെ മാതൃകയായ ദുരന്തനിവാരണ പ്രവർത്തനം. ദുരന്തത്തെ അതിജീവിച്ചവരുടെ ചികിത്സ, താമസം, ഉപജീവന മാർഗം, ഭക്ഷ്യകിറ്റ് എന്നിവ ഉറപ്പാക്കിയ സർക്കാർ. ദ്രുതഗതിയിൽ മുന്നോട്ട് പോകുന്ന ടൗൺഷിപ്പിന്‍റെ നിർമ്മാണവും പുനരധിവാസ പ്രവർത്തനത്തിന്‍റെ മാതൃകയാണ്.ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ 298 പേരുടെ മരണം രേഖപ്പെടുത്തിയ ദുരന്തം. ഇത്രമേൽ നാം അനുഭവിച്ചതും വേദനിച്ചതുമായ മറ്റൊരു ദുരന്തവും സമീപഭൂതകാലത്ത് കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിട്ടില്ല. 2024 ജൂലൈ 30ന് അതിഭീകരമായ ദുരന്തം ഉണ്ടായ ഘട്ടം മുതൽ ലോകം ശ്രദ്ധിക്കപ്പെടുന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ് ചൂരൽമലയും വയനാടും സാക്ഷ്യം വഹിച്ചത്. ALSO READ; കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്ജാതി മത രാഷ്ട്രീയ ലിംഗ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒന്നിച്ചു ചേർന്ന ദുരന്തനിവാരണ പ്രക്രിയ ലോകത്തിനാകെ മാതൃകയാണ്. പുന്നപുഴയ്ക്കപ്പുറത്തു നിന്ന് ജീവനോടെ നമ്മളെ ബന്ധപ്പെടുന്ന ആളുകളെ പാലം മറികടന്ന് തിരിച്ചുകൊണ്ടുവരിക എന്നതായിരുന്നു ആദ്യത്തേതും പ്രയാസകരവുമായ ദൗത്യം. ഏഴര മണിക്കുള്ളിൽ 498 പേരെ ജീവനോടെ ആദ്യഘട്ടത്തിലും ബാക്കിയുള്ളവരെ പിന്നീടും ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴി‍ഞ്ഞ രക്ഷാദൗത്യം. സംസ്ഥാനത്തിന്‍റെയും കേന്ദ്രത്തിന്‍റെയും സേനകളെ വച്ച് മാത്രമല്ല തെരച്ചിൽ നടത്തിയത്. കാണാതായവരുടെയും മരിച്ചവരുടെയും ബന്ധക്കളെയടക്കം കൂട്ടിയുള്ള ജനകീയമായ തെരച്ചിൽ പ്രക്രിയ.ജൂലൈ 30ന് തന്നെ എല്ലാം നഷ്ടപ്പെട്ട ദുരന്തഭൂമിയിലെ മനുഷ്യരെ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടിയും ആരംഭിച്ചിരുന്നു. മേപ്പാടി ഹയർസെക്കണ്ടറി സ്കൂളിന്‍റെ ഒരു ബ്ലോക്ക് തന്നെ ഒഴിവാക്കി അവിടെ നൂറുകണക്കിന് മൊബൈൽ ഫ്രീസർ ഉൾപ്പടെ എത്തിച്ച ഏറ്റവും വലിയ മോർച്ചറി സൗകര്യം ഒരുക്കി. ദുരുന്തനിവാരണ നിയമപ്രകാരം പുത്തുമലയിൽ സർക്കാർ ഏറ്റെടുത്ത ഒരേക്കറോളം വരുന്ന ഭൂമിയിൽ പ്രത്യേകം കുഴികൾ തയ്യാറാക്കി പൊതുസംസ്കാരം. എല്ലാം നഷ്ടപ്പെട്ട് ആശുപത്രികളിൽ കഴിയുന്ന മുഴുവൻ പേരുടെയും പൂർണമായ ചികിത്സയും സർക്കാർ ഏറ്റെടുക്കുത്തു. ദുരന്തമുണ്ടായി ഒരു മാസത്തിനകം അവസാനത്തെ ദുരുതാശ്വാസ ക്യാമ്പിലെ ആളുകളെ വരെ പുനരധിവാസ സ്ഥലങ്ങളിലേക്ക് മാറ്റി. വാടക വീടുകളിൽ താമസിക്കുന്നവർക്ക് മാത്രമല്ല, അവരവരുടെ താല്പര്യപ്രകാരം ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകവീട് എന്ന് കണക്കുകൂട്ടി 6000 രൂപ വീതം അന്നുമുതൽ മുടങ്ങാതെ 2025 ജൂലൈ മാസം വരെയും നൽകി. ക്യാമ്പുകളിൽ താമസിച്ചിരുന്ന മുഴുവൻ പേർക്കും എസ്ഡിആർഎഫും, സിഎംഡിആർഎഫും ഉപയോഗിച്ച് 10,000 രൂപയുടെ സഹായങ്ങൾ ആദ്യഘട്ടത്തിൽ നൽകി. അതോടൊപ്പം, എല്ലാവിധത്തിലും ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഒരു കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ രണ്ടുപേർക്ക് 300 രൂപ വീതം നൽകി.ALSO READ; ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീമാരെ ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ഇടത് സംഘം ഇന്ന് സന്ദർശിക്കുംദുരന്തബാധിതരുടെ ആദ്യഘട്ട ചികിത്സ ഉറപ്പാക്കിയെന്നു മാത്രമല്ല, അവരുടെ തുടർ ചികിത്സയുടെ ചെലവും സർക്കാർ വഹിച്ചു. എസ്‍ഡിആർഎഫിന്റെ മാനദണ്ഡമനുസരിച്ച് മൂന്ന് മാസമാണ് ജീവനോപാധി സഹായം നൽകാനാവുക. ആ കാലാവധി പൂർത്തിയായ ശേഷം പിന്നെയും മറ്റൊരു തൊഴിലിനും പോകുവാൻ കഴിയാത്ത ആളുകൾക്ക് മൂന്ന് മാസത്തേക്കുകൂടി തുക അനുവദിച്ചു നൽകി.ദുരന്തം നടന്ന ഘട്ടം മുതൽ, ക്യാമ്പുകളിൽ നിന്ന് താല്ക്കാലിക പുനരധിവാസ വീടുകളിലേക്ക് മാറിയിട്ടും അവർക്കുള്ള ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്ന നടപടികൾ തുടരുകയാണ്. ഡിസംബർ മാസത്തിൽ ക്രിസ്മസ്, പുതുവർഷം കണക്കിലെടുത്ത് 2000 രൂപയുടെ പ്രത്യേക കിറ്റിനുള്ള കൂപ്പൺ വിതരണം ചെയ്തു. ഇപ്പോഴും കേരള ദുരന്ത നിവാരണ അതോറിറ്റി സിഎസ്ആറിൽ ഉൾപ്പെടുത്തി ആയിരം രൂപയുടെ ഭക്ഷ്യക്കിറ്റ് നൽകിവരികയാണ്.വീട് വച്ച് കൊടുക്കുക എന്ന കേവല പുനരധിവാസ പ്രക്രിയയിൽ ഒതുങ്ങുന്നതല്ല ചൂരൽമലയിലെ സർക്കാർ ഇടപെടലുകൾ. നഷ്ടപ്പെട്ട തൊഴിൽ, ജീവനോപാധികൾ എല്ലാം തിരിച്ചുപിടിക്കുന്നതിനായി ദുരന്തബാധിതർക്കൊപ്പം നിലകൊള്ളുകയാണ്. കുടുംബശ്രീയെയും തദ്ദേശ സ്വയംഭരണ വകുപ്പിനെയും മുന്നിൽ നിർത്തിക്കൊണ്ട് വിപുലമായ മൈക്രോ പ്ലാൻ തന്നെ തയ്യാറാക്കിയിട്ടുണ്ട്. നേരിട്ടും ഭാഗികമായും ദുരന്തം ബാധിച്ച 1112 കുടുംബങ്ങളിലെ 4808 വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ട് 6108 പ്ലാനുകളാണ് ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുള്ളത്.ALSO READ; റഷ്യയില്‍ അതിശക്തമായ ഭൂകമ്പം; സുനാമി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചുപുനരധിവാസത്തിന്‍റെ ഒരു ലോകമാതൃകയാണ് യഥാർത്ഥത്തിൽ മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. നെടുമ്പാല എസ്റ്റേറ്റും എൽസ്റ്റോൺ എസ്റ്റേറ്റും പുനരധിവാസത്തിനായി കണ്ടെത്തി. ദുരന്തമുണ്ടായി 62-ാം ദിവസം ഈ രണ്ട് സ്ഥലങ്ങളും ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ച് വിജ്ഞാപനമിറക്കി. എന്നാൽ എസ്റ്റേറ്റ് ഉടമകൾ കോടതിയെ സമീപിക്കുകയും താല്ക്കാലികമായി അവിടെ പ്രവേശിക്കാനുള്ള സർക്കാരിന്റെ നടപടി ക്രമകൾക്ക് കോടതി സ്റ്റേ ഉത്തരവ് നൽകുകയും ചെയ്തു. ഡിസംബർ 27നാണ് ഹൈക്കോടതി , ഈ രണ്ട് എസ്റ്റേറ്റുകളും ഏറ്റെടുത്ത് പുനരധിവാസ നടപടികൾ മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ തീരുമാനത്തെ ശരിവച്ചത്. കോടതി വിധി വന്ന് നാല് ദിവസത്തിനുള്ളിൽ-ജനുവരി ഒന്നിന് മന്ത്രിസഭാ യോഗം ചേർന്ന് പുനരധിവാസ നഗരത്തിന്റെ സ്കെച്ച് ഉൾപ്പടെയുള്ള എല്ലാ വിശദാംശങ്ങൾക്കും അംഗീകാരം നൽകി. നഷ്ടപരിഹാരമായി സർക്കാർ 26.56 കോടി രൂപ നിശ്ചയിച്ച് കോടതിയെ അറിയിച്ചിട്ടും തുകയെ സംബന്ധിച്ച് തർക്കമുണ്ടാക്കി വീണ്ടും ഉടമകൾ കോടതി വ്യവഹാരം നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തി. ജനുവരി 27ന് പുനരധിവാസ നഗര പദ്ധതിക്ക് തറക്കല്ലിടാൻ അനുമതി നൽകിയ കോടതി സർക്കാരിന്റെ തുടർ നടപടികൾക്ക് അനുമതി നൽകി. 2025 ഏപ്രിൽ 11ന് ഭൂമി ഏറ്റെടുക്കാനും അവിടെ നിർമ്മാണം നടത്താനും ഉള്ള പൂർണാധികാരം സംസ്ഥാന സർക്കാരിന് നൽകി. 13ന് തന്നെ നിർമാണ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ദുരന്തബാധിതരായ ഒരാളെയും പുനരധിവസിപ്പിക്കാതെയോ ഒറ്റപ്പെടുത്തുകയോ ചെയ്യില്ലെന്നും സർക്കാർ വ്യക്തമാക്കി.ഏപ്രിൽ 13നാണ് ടൗൺഷിപ്പിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 107 വീടുകളുടെ നിർമാണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടുകഴിഞ്ഞു. 2025 ഡിസംബറിനകത്ത് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനും 2026 മാർച്ചിൽ റോഡുകൾ ഉൾപ്പടെയുള്ള മറ്റ് സംവിധാനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനും കഴിയും വിധമുള്ള നടപടിക്രമങ്ങളാണ് അതിവേഗം തുടരുന്നത്. നാം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവങ്ങളേതുമില്ലാത്ത ഒരു പുനരധിവാസ പ്രവർത്തനമാണ് സർക്കാർ മുണ്ടക്കൈ – ചൂരൽമലയിൽ നടത്തുന്നത്.The post പകച്ചു നിൽക്കാതെ കുതിച്ചെത്തിയ നാടും ഉരുളിൽ ഉലഞ്ഞ മനുഷ്യരെ കൈപിടിച്ച് ഉയർത്തിയ സർക്കാരും appeared first on Kairali News | Kairali News Live.