ഉറങ്ങി കിടന്നിരുന്ന ഒരു നാടിനെ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാക്കിയ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്. 2024 ജൂലൈ 30ന് സംഭവിച്ച കേരളക്കരയുടെ നെഞ്ച് വിങ്ങിയ ദുരന്തത്തിൽ 298 ജീവനുകളാണ് നമുക്ക് നഷ്ടമായത്. എന്നാൽ ഒരു നിമിഷം പോലും പകച്ച് നിൽക്കാതെ കേരള ജനതയും സർക്കാരും ദുരന്തഭൂമിയിലേക്ക് കുതിച്ചു. പൊട്ടിയൊലിച്ചു വന്ന ദുരന്തത്തെ ഒറ്റക്കെട്ടായി കേരളം നേരിട്ടു. അഗ്നിരക്ഷാസേനയും പൊലീസും ദുരന്തനിവാരണ സേനയും സൈന്യവും തുടങ്ങി യുവജന സംഘടനകളും സാധാരണക്കാരായ നാട്ടുകാരും വരെ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ നൂറുകണക്കിന് മനുഷ്യരെയാണ് രക്ഷപ്പെടുത്തിയത്.ALSO READ; ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീമാരെ ബൃന്ദാ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ഇടത് സംഘം ഇന്ന് സന്ദർശിക്കുംമണ്ണിൽ താഴ്ന്നുപോയ മനുഷ്യരെ അന്ന് കൈപിടിച്ച് കയറ്റിയ കേരളം ഇന്നുംചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തുമുള്ള ഇന്നും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നുണ്ട്. മാഞ്ഞുപോയ ഒരു നാടിനെ, ഒരു കൂട്ടം മനുഷ്യരെ പുനരധിവാസത്തിന്റെ ഉണർത്തുപാട്ടുമായി ഗതകാല സ്മരണകളിലെ ദുഃഖങ്ങളെല്ലാം ഉള്ളിലൊതുക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേരളം.ഇരുന്നൂറിലധികം മനുഷ്യർ ഒറ്റ രാത്രികൊണ്ട് മാഞ്ഞു പോയിട്ടും വയനാടിന് നേരെ കേന്ദ്രസർക്കാർ മനഃപൂർവ്വം കണ്ണടച്ചപ്പോൾ സംസ്ഥാനം സ്വന്തം നിലയിൽ ടൗൺഷിപ് ഉൾപ്പെടെ പുനരധിവാസമുമായി ലോകമാതൃകയായി മുന്നേറുകയാണ്.ALSO READ; ഈ ചോരപ്പുഴക്ക് എന്ന് അറുതിയാകും?; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയിലെ മരണസംഖ്യ 60,000 കടന്നുഏപ്രിൽ 13നാണ് ടൗൺഷിപ്പിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 107 വീടുകളുടെ നിർമാണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടുകഴിഞ്ഞു. 2025 ഡിസംബറിനകത്ത് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനും 2026 മാർച്ചിൽ റോഡുകൾ ഉൾപ്പടെയുള്ള മറ്റ് സംവിധാനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനും കഴിയും വിധമുള്ള നടപടിക്രമങ്ങളാണ് അതിവേഗം തുടരുന്നത്.നാം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവങ്ങളേതുമില്ലാത്ത ഒരു പുനരധിവാസ പ്രവർത്തനമാണ് സർക്കാർ മുണ്ടക്കൈ – ചൂരൽമലയിൽ നടത്തുന്നത്.The post കേരളത്തിന്റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട് appeared first on Kairali News | Kairali News Live.