രജിസ്ട്രാർക്കെതിരെ പ്രതികാര നടപടി തുടർന്ന് വി സി; കെ എസ് അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദേശം

Wait 5 sec.

കേരള സർ‍വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരെയുള്ള പ്രതികാര നടപടികൾ കടുപ്പിച്ച് വി.സി. മോഹനൻ കുന്നുമ്മൽ. അനി‍ൽ‍കുമാറിന്റെ ശമ്പളം തടയണമെന്ന കർശന നിർദേശം ഫൈനാൻസ് ഓഫീസർക്ക് നൽകി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി അനിൽകുമാറിന് ശമ്പളം അനുവദിച്ചാൽ നടപടി സ്വീകരിക്കുമെന്നാണ് താക്കീത്.കേരള സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കരുന്നതിനായുളള സർക്കാർ ഇടപെടലിനെ മുഖവിലയ്ക്കെടുക്കാത്ത നടപടിയുമായാണ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ മുന്നോട്ട് പോകുന്നത്. സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിനെതിരായ പ്രതികാര നടപടി വി സി തുടരുകയാണ്.Also read: കന്യാസ്ത്രീകളുടെ അന്യായ അറസ്റ്റ്: പത്തനംതിട്ടയിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിഅനിൽകുമാറിൻ്റെ ശമ്പളം തടയണമെന്ന കർശന നിർദേശം ഫൈനാൻസ് ഓഫീസർക്ക് വി സി നൽകി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി അനിൽകുമാറിന് ശമ്പളം നൽകിയാൽ നടപടി സ്വീകരിക്കുമാണ് താക്കീത്. കെ എസ് അനിൽകുമാറിൽ, നിന്നും ഇ-ഫയൽ ആക്സസ് പിൻവലിച്ച് മിനി കാപ്പന് നൽകിയതിൽ ഇടത് സിൻഡിക്കേറ്റ് അം​ഗങ്ങൾ കടുത്ത അമർശത്തിലാണ്. സർവകലാശാലയുടെ മുൻകൂർ അനുമതിയില്ലാതെ ആക്സസ് മാറ്റിയാൽ കെൽട്രോണിനെതിരെ മേൽ നടപടികൾ കൈക്കൊള്ളുമെന്നാണ് വി.സിയുടെ മുന്നറിയിപ്പ്.വിഷയം ചർച്ച ചെയ് പ്രശ്നപരിഹാരത്തിനായി സിൻഡിക്കേറ്റ് യോഗം വിളിക്കാനും വി.സി തയ്യാറായിട്ടില്ല. സെപ്റ്റംബർ ആദ്യവാരം യോ​ഗം വിളിച്ചാൽ മതി എന്ന നിലപാടിലാണ് മോഹനൻ കുന്നുമ്മൽ. സർക്കാർ ശ്രമിച്ചിട്ടും വി.സി വിട്ട് വീഴ്ചയ്ക്ക് തയ്യാറല്ല. കേരള സർവകലാശാല പ്രതിസന്ധി വീണ്ടും കോടതി കയറുന്നതിലേക്ക് വിസിയുടെ നിലപാട് എത്തിക്കും എന്നതാണ് വിലയിരുത്തൽ.The post രജിസ്ട്രാർക്കെതിരെ പ്രതികാര നടപടി തുടർന്ന് വി സി; കെ എസ് അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് നിർദേശം appeared first on Kairali News | Kairali News Live.