ലീഗ് – സമസ്ത പോര് വീണ്ടും മുറുകുന്നു: സുപ്രഭാതം വാർഷിക ക്യാമ്പയിനിൽ പങ്കെടുക്കരുതെന്ന് റഷീദലി തങ്ങളുടെ ആഹ്വാനം

Wait 5 sec.

സമസ്ത മുഖപത്രത്തിനെതിരെ പാണക്കാട് റഷീദലി തങ്ങൾ രംഗത്ത് വന്നതോടെ, ലീഗ് – സമസ്ത പോര് വീണ്ടും മുറുകുന്നു. സുപ്രഭാതം വാർഷിക ക്യാമ്പയിനിൽ പങ്കെടുക്കരുതെന്നാണ് റഷീദലി തങ്ങളുടെ ആഹ്വാനം. പത്രത്തിൻ്റെ പ്രചാരണം വിജയിപ്പിക്കരുതെന്ന് സാദിഖലി തങ്ങൾ പറഞ്ഞതായും റഷീദലി തങ്ങൾ പറഞ്ഞു.മലപ്പുറത്ത് ചേർന്ന സുന്നി മഹല്ല് ഫെഡറേഷൻ യോഗത്തിലാണ് സുപ്രഭാതം പത്രത്തിനെതിരെ റഷീദലി തങ്ങൾ രംഗത്ത് വന്നത്. പാണക്കാട് കുടുംബത്തിൽ നിന്ന് ആദ്യമായാണ് സമസ്ത മുഖപത്രത്തിനെതിരെ ഇത്തരമൊരു ആഹ്വാനം. ആഗസ്റ്റ് 1 മുതൽ 15 വരെ നടക്കുന്ന വാർഷിക ക്യാമ്പയിനിൽ പങ്കെടുക്കരുതെന്നാണ് നിർദ്ദേശം.Also Read: പാലോട് രവിയ്ക്ക് പകരമാര് ? തലസ്ഥാനത്ത് ഡിസിസി അധ്യക്ഷനാകാന്‍ നേതാക്കള്‍ തമ്മില്‍ വടംവലിലീഗ് നേതാവ് എം സി മായിൻ ഹാജി സുപ്രഭാതം എഡിറ്ററും ലീഗ് അനുകൂലിയുമായ ബഹാവുദീൻ നദ്വി തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് സമസ്ത മുഖപത്രത്തെ റഷീദ് അലി തങ്ങൾ തള്ളി പറഞ്ഞത്. സമൂഹ മാധ്യമങ്ങൾ വഴി സാദിഖലി തങ്ങളുടെ മുമ്പ് വന്ന സന്ദേശം സമസ്ത അനുയായികൾ പ്രചരിപ്പിച്ചതാണ് ലീഗിനെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ വർഷം പത്രത്തിൻ്റെ പ്രചാരണവുമായി സാദിഖലി തങ്ങൾ സഹകരിച്ചിരുന്നില്ല.Also Read: ‘കേക്കും വേണ്ട ലഡുവും വേണ്ട, അരമന കാണാൻ വരികയും വേണ്ട’; സംഘ പരിവാറിനെതിരെ കത്തോലിക്കാ കോൺഗ്രസ് മുദ്രാവാക്യംസുപ്രഭാതം വന്ന ശേഷം ചന്ദ്രികയുടെ പ്രചാരം കുത്തനെ ഇടിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സമസ്ത മുഖപത്രത്തിനെതിരായ ലീഗ് നേതാവിൻ്റെ വിമർശനം.The post ലീഗ് – സമസ്ത പോര് വീണ്ടും മുറുകുന്നു: സുപ്രഭാതം വാർഷിക ക്യാമ്പയിനിൽ പങ്കെടുക്കരുതെന്ന് റഷീദലി തങ്ങളുടെ ആഹ്വാനം appeared first on Kairali News | Kairali News Live.