സുനാമി: റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശത്ത് മുന്നറിയിപ്പുമായി ചിലി

Wait 5 sec.

സാന്റിയാഗോ|റഷ്യയിലുണ്ടായ ഭൂചലനത്തിന് പിന്നാലെ സുനാമി ജാഗ്രത മുന്നറിയിപ്പുമായി ചിലി. പസഫിക് തീരത്തോട് ചേര്‍ന്ന് കിടക്കുന്ന തീരപ്രദേശങ്ങളില്‍ സുനാമി സാധ്യതയുണ്ടെന്നാണ് ചിലി ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. തീരപ്രദേശങ്ങളില്‍ നിന്ന് പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിനു ചിലി ഭരണകൂടം ഉത്തരവിട്ടു. റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യ, ജപ്പാന്‍, ഹവായ് ദ്വീപ് തീരങ്ങള്‍, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ സുനാമിത്തിരകള്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഇവിടെ സുനാമി മുന്നറിയിപ്പില്ല.റഷ്യയിലെ ഭൂകമ്പത്തിന് പിന്നാലെ ചിലി തീരത്ത് ശക്തമായ സുനാമി തിരകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജൂലൈ 30നാണ് റഷ്യയിലെ കാംചത്ക ഉപദ്വീപില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പെട്രോ പാവ്‌ലോസ്‌കംചാറ്റ്‌സ്‌കി നഗരത്തില്‍നിന്ന് 119 കിലോമീറ്റര്‍ അകലെ, പസിഫിക് സമുദ്രത്തില്‍ 19.3 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.