വ്യാഴാഴ്ച സൗദി അറേബ്യയിൽ തായിഫിലെ ഗ്രീൻ മൗണ്ടൻ അമ്യൂസ്മെന്റ് പാർക്കിൽ ആളുകളുമായി വായുവിലേക്ക് പൊങ്ങിയ റൈഡ് തകരാറിലായി താ‍ഴേക്ക് പതിച്ച് 23 പേർക്ക് പരുക്കേറ്റു. ‘360 ഡിഗ്രി’ എന്നറിയപ്പെടുന്ന റൈഡിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ‘ഫൈനൽ ഡെസ്റ്റിനേഷൻ’ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിധമുള്ള സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൃത്താകൃതിയിലുള്ള ഒരു ഭീമൻ ചക്രത്തിന് ചുറ്റും ആളുകളെ ഇരുത്തി, ഒരു പോളിൽ 360 ഡിഗ്രിയിൽ കറക്കുന്നതിനൊപ്പം വായുവിൽ തലകീഴായി മറിയുന്ന റൈഡാണ് അപകടത്തിൽ പെട്ടത്. ആളുകൾ റൈഡ് ആസ്വദിക്കുന്നതിനിടെ ചക്രം ഘടിപ്പിരുന്ന ഭീമൻ പോൾ രണ്ടായി ഒടിയുകയായിരുന്നു. ആളുകൾ തലകുത്തനെ അന്തരീക്ഷത്തിൽ നിൽക്കുന്ന സമയത്താണ് അപകടമുണ്ടായത്. Video: Screams, Prayers As Saudi Amusement Park Ride Crashes On Camera https://t.co/LFSKXq80Bq pic.twitter.com/qMFdMMBGTZ— NDTV WORLD (@NDTVWORLD) July 31, 2025 ALSO READ; ഗര്‍ത്തത്തില്‍വീണ യുവതിയെ രക്ഷിച്ചു; ആറംഗ ഇന്ത്യന്‍ തൊഴിലാളികളെ വിരുന്നിന് ക്ഷണിച്ച് സിംഗപ്പൂര്‍ പ്രസിഡന്റ്ആളുകൾ നിലവിളിക്കുന്നതും പ്രാർത്ഥിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. ഉടൻ സംഭവസ്ഥലത്ത് എത്തിയ സുരക്ഷാസേന പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. തായിഫിലെ നിരവധി ആശുപത്രികൾ ‘കോഡ് യെല്ലോ എമർജൻസി’ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റൈഡ് വീഴുമ്പോൾ അവിടെ ഇരുന്നിരുന്ന ചിലർക്കും പരുക്കേറ്റതായി ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു. തകരാറിന്റെ കൃത്യമായ കാരണം കണ്ടെത്താൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഏപ്രിലിൽ ദില്ലിയിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. അന്ന് റോളർ കോസ്റ്റർ റൈഡിൽ നിന്ന് വീണു 24 വയസ്സുള്ള യുവതി മരിച്ചിരുന്നു. The post സൗദിയിൽ അമ്യൂസ്മെന്റ് പാർക്ക് റൈഡ് അന്തരീക്ഷത്തിൽ നിൽക്കെ തകർന്ന് താഴേക്ക് പതിച്ചു; 23 പേർക്ക് പരുക്ക് – വീഡിയോ appeared first on Kairali News | Kairali News Live.