കോതമംഗലത്ത് ചികിത്സയിലിരിക്കെ 38കാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് സംശയമെന്ന് പൊലീസ്. മാതിരപ്പിള്ളി നെടുങ്ങാട്ട് മേലോത്ത് മാരിയില്‍ വീട്ടില്‍ അന്‍സില്‍ ആണ് മരിച്ചത്. യുവാവിനെ കൊലപ്പെടുത്തിയെന്ന സംശയത്തില്‍ ചേലാട് സ്വദേശിയായ പെണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.അന്‍സിലിന്റെ ബന്ധുവിന്റെ പരാതിയില്‍ പെണ്‍കുട്ടിക്കെതിരെ പൊലീസ് വധശ്രത്തിന് കേസ് എടുത്തിട്ടുണ്ട്.ഇനി കൊലപാതക കുറ്റവും ചുമത്തും.Also read- പാലക്കാട് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തികഴിഞ്ഞ 30നാണ് പുലര്‍ച്ചെ നാല് മണിക്കാണ് അന്‍സിലിനെ വീട്ടില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പെണ്‍സുഹൃത്ത് വിഷം കലക്കി തന്നതായി സംശയമുണ്ടെന്ന് വഴിമധ്യേ യുവാവ് ബന്ധുവിനോട് പറഞ്ഞതായാണ് വിവരം.അന്‍സിലിന്റെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തും.content highlight: A 38-year-old man died while receiving treatment in Kothamangalam, and police now suspect foul play. His girlfriend has been taken into custody and is expected to face murder charges as part of the investigation.The post കോതമംഗലം സ്വദേശിയായ യുവാവിന്റെ മരണം; കൊലപാതകമെന്ന് സംശയം: പെണ്സുഹൃത്ത് കസ്റ്റഡിയില് appeared first on Kairali News | Kairali News Live.