പാലക്കാട് നഗരത്തില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബയ്യന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 46കാരിയായ യുവതിയാണ് പീഡനത്തിനരയായി കൊല്ലപ്പെട്ടത്. അതിക്രൂരമായാണ് സുബ്ബയ്യന്‍ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പാലക്കാട് എഎസ്പി രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരത്തില്‍ ആക്രിപെറുക്കുന്ന ജോലിയാണ് സുബയ്യന്.ലൈംഗിക അതിക്രമത്തിനിടെ ശ്വാസംമുട്ടിയും, ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പാലക്കാട് സ്റ്റേഡിയം ബൈപ്പാസ് റോഡില്‍ നിന്നുമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.Also read- പോത്തന്‍കോട് മംഗലപുരം റോഡില്‍ ടാറിംഗ് മെഷീനില്‍ ഇടിച്ച് ലോറി മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരുക്ക്അതേസമയം കോഴിക്കോട് കാരശ്ശേരിയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി. മലാംകുന്നിലെ സുബൈദയുടെയുടെ മാലയാണ് മോഷ്ടിച്ചത്. നിസ്കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവിടെ മുഖം മൂടി ധരിച്ച മോഷ്ട്ടാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.മുളകുപൊടി കണ്ണില്‍ വിതറി മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാവും സുബൈദയും തമ്മില്‍ പിടിവലിയി ഉണ്ടായി.ഇതിനിടെ സുബൈദക്ക് പരിക്കേറ്റു.സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .The post പാലക്കാട് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി appeared first on Kairali News | Kairali News Live.