മുപ്പതു വർഷങ്ങൾക്ക മുമ്പ് കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽ നിന്ന് ജ്യോതി ബസു, കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രിയായ സുഖ്റാമിനെ ഡൽഹിയിലെ സഞ്ചാർ ഭവനിലേക്ക് വിളിച്ചു. അന്നു മുതലായിരുന്നു ഇന്ത്യ മൊബൈൽ ഫോണിൽ സംസാരിച്ചു തുടങ്ങിയത്. 1995 ജൂലൈ 31നായിരുന്നു ചരിത്രം കുറിച്ച ഈ ഫോൺ സംഭാഷണം.നോക്കിയയുടെ ഫോൺ ഉപയോഗിച്ച് നടന്ന ആദ്യ സംഭാഷണത്തിന് സർവീസ് നൽകിയത് ഇന്ത്യൻ – ഓസ്ട്രേലിയൻ സംയുക്ത കമ്പനിയായ മോദി ടെൽസ്ട്രയായിരുന്നു. 1996 സെപ്റ്റംബർ 17നായിരുന്നു കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടന്നത്. എസ്കോടെൽ എന്ന കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസിന്റെ ഉദ്ഘാടനെ നിർവഹിച്ചുകൊണ്ട് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവികസേ നാ മേധാവി വൈസ് അഡ്‌മിറൽ എ ർ ടാൻ ഡനെ ഫോണിൽ വിളിച്ചു.Also Read: കുതിച്ചുയർന്ന് നൈസാർ: നാസ – ഐഎസ്ആർഒ സംയുക്ത ദൗത്യം വിജയകരമായി വിക്ഷേപിച്ചുമിനിറ്റിന് 24 രൂപയായിരുന്നു ആദ്യകാലത്ത് ഇൻകമിങ് കോളിന് നൽകേണ്ടിയിരുന്ന നിരക്ക്. നിലവിൽ ഇന്ത്യയിൽ 1.1 ബില്യണിലേറെ മൊബൈൽ കണക്ഷനുകൾ ഉണ്ടാകുമെന്നാണ് ഏകദേശ കണക്കുകൾ. ഇന്ത്യയിലെ മൊബൈൽ ഫോൺ വിപണി ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നുമാണ്.The post ജ്യോതി ബസു സുഖ്റാമിനെ വിളിച്ചു ‘ഹലോ സുഖ്റാമാണോ?’: ഇന്ത്യ മൊബൈൽ ഫോണിൽ സംസാരിച്ചു തുടങ്ങിയിട്ട് മുപ്പതു വർഷങ്ങൾ appeared first on Kairali News | Kairali News Live.