നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന്

Wait 5 sec.

സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കുമോ എന്ന കാര്യത്തിൽ ദില്ലി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും. വിശാല്‍ ഗോഗ്നെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.2012 നവംബറില്‍ ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി കളളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.Also read: ദരിദ്ര കുടുംബത്തിൽ നിന്നും കുഞ്ഞിനെ വിലയ്ക്ക് വാങ്ങി, വിറ്റത് ഐവിഎഫ് ചികിത്സ വഴി പിറന്ന കുഞ്ഞെന്ന് പറഞ്ഞ്; ഡിഎൻഎ പരിശോധനയിൽ വെളിപ്പെട്ടത് ഡോക്ടർ ഉൾപ്പെട്ട വൻ റാക്കറ്റിന്റെ തട്ടിപ്പ്നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റ 2000 കോടിയുടെ സ്വത്തുക്കള്‍, യങ് ഇന്ത്യന്‍ എന്ന കമ്പനിയുണ്ടാക്കി വെറും 50 ലക്ഷം രൂപയ്ക്ക് തട്ടിപ്പിലൂടെ കൈവശപ്പെടുത്തി എന്നാണ് ഇ ഡിയുടെ ആരോപണം.The post നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന് appeared first on Kairali News | Kairali News Live.