ഓപ്പറേഷൻ സിന്ദൂറിൽ ലോക്സഭയിൽ ചർച്ച ഇന്നും തുടരും. ലോക്സഭയിൽ ആദ്യദിനം 11 മണിക്കൂർ ചർച്ച നടന്നിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് അമിത് ഷാ വിഷയത്തിൽ സംസാരിക്കും. രാഹുൽ ഗാന്ധിയും ലോക്സഭയിൽ സംസാരിച്ചേക്കും. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യസഭയിൽ 16 മണിക്കൂർ ചർച്ച ഇന്നും തുടരും. നരേന്ദ്രമോദി ലോക്സഭയിൽ സംസാരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതേസമയം, ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബിജെപി സർക്കാർ നയത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധം പാർലമെൻറിനെ സ്തംഭിപ്പിച്ചേക്കും. ചട്ടം 267 പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് ഇന്നും ഇരുസഭകളിലും ഇടത് ,വലത് എംപിമാർ കൊണ്ടുവരും. ബീഹാർ വോട്ടർ പട്ടിക പരിഷ്കരണവും അടിയന്തര പ്രമേയ നോട്ടീസായി എത്തും.Also read:ഛത്തീസ്ഗഡില്‍ കന്യാസ്ത്രികള്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിയില്‍ പ്രഷുബ്ധമായി പാര്‍ലമെന്റ് അതിനിടെ, ഇന്നലെ ലോക്സഭയിൽ ഓപറേഷൻ സിന്ദൂർ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽ പ്രകോപിതനായി ആഭ്യന്തരമന്ത്രി അമിത്ഷാ. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചതാണ് അമിത്ഷായെ പ്രകോപിതനാക്കിയത്. ‘ഇവർക്ക് സ്വന്തം രാജ്യത്തിന്റെ വിദേശമന്ത്രി പറയുന്ന കാര്യങ്ങളിൽ വിശ്വാസമില്ല. മറ്റേതോ വിദേശരാജ്യത്തോടാണ് ഇവർക്ക് കൂറുള്ളത്. ഇവരുടെ പാർടിയിൽ വിദേശികൾക്കുള്ള പ്രാധാന്യം എല്ലാവർക്കുമറിയാം. പക്ഷേ, അതുകൊണ്ട് അവരുടെ താൽപര്യങ്ങൾ ഇവിടെ നടപ്പാക്കാൻ ശ്രമിക്കരുത്.’–- അമിത്ഷാ പറഞ്ഞു.The discussion on Operation Sindoor will continue in the Lok Sabha today. The discussion lasted for 11 hours on the first day in the Lok Sabha. Amit Shah will speak on the issue at 12 noon. Rahul Gandhi is also likely to speak in the Lok Sabha. The discussion on Operation Sindoor will continue for 16 hours in the Rajya Sabha today.The post ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിൽ ചർച്ച ഇന്നും തുടരും appeared first on Kairali News | Kairali News Live.