എസ് എഫ് ഐയുടെ നേതൃത്വത്തില്‍ അവകാശ പത്രിക മാര്‍ച്ച് ഇന്ന് നടക്കും. കേരള സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുക, സര്‍വ്വകലാശാലകളില്‍ സ്ഥിരം വി സി നിയമനം നടപ്പിലാക്കുക തുടങ്ങിയ 60 ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് എഫ് ഐ മുഖ്യമന്ത്രിക്ക് അവകാശ പത്രിക നല്‍കിയിരുന്നു. ഇത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഇന്ന് അവകാശ പത്രിക മാര്‍ച്ച് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലും മറ്റിടങ്ങളില്‍ ജില്ലാ കേന്ദ്രങ്ങളിലും ആണ് മാര്‍ച്ച് നടക്കുക. കണ്ണൂരില്‍ നടക്കുന്ന അവകാശ പത്രിക മാര്‍ച്ച് അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി ഉദ്ഘാടനം ചെയ്യും. Read Also: ഓപ്പറേഷൻ സിന്ദൂർ; ലോക്സഭയിൽ ചർച്ച ഇന്നും തുടരുംതിരുവനന്തപുരത്ത് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവും എറണാകുളത്ത് പ്രസിഡന്റ് ശിവപ്രസാദും അവകാശ പത്രിക മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വിവിധ ക്യാമ്പസുകളിലും ഇന്ന് എസ് എഫ് ഐയുടെ നേതൃത്വത്തില്‍ അവകാശ പത്രിക മാര്‍ച്ച് നടക്കും.The post ചാന്സലര് പദവിയില് നിന്ന് ഗവര്ണറെ നീക്കം ചെയ്യുക അടക്കം 60 ആവശ്യങ്ങൾ; എസ് എഫ് ഐയുടെ അവകാശ പത്രിക മാര്ച്ച് ഇന്ന് appeared first on Kairali News | Kairali News Live.