സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമർദ്ദത്തിൻ്റെയും, വടക്കൻ കേരള തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദ പത്തിയുടെയും സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.Also read: നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന്നേരിയതോ ഇടത്തരമായതോ ആയ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയക്കാവുന്ന കാറ്റിനുള്ള സാധ്യതയും മുന്നറിയിപ്പിൽ പറയുന്നു.കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശവും നിലനിൽക്കുന്നുണ്ട്.Rain is likely in the state today. The Central Meteorological Department has warned that rain will continue in the state due to the influence of the low pressure area located over northwestern Madhya Pradesh and eastern Rajasthan and the low pressure area located near the north Kerala coast.The post ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.