കോൺഗ്രസിനെ പിടിച്ചുലച്ച പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കെപിസിസി. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അന്വേഷണ ചുമതല. ഫോൺ സംഭാഷാണം ചോർത്തലിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും പരിശോധിക്കും. വേഗത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് കെപിസിസി നിർദ്ദേശം. ഫോൺ സംഭാഷണം പുറത്തായത് പാർട്ടിക്ക് തിരിച്ചടിയായെന്നും പ്രവർത്തകരോട് വിശദീകരിക്കാൻ കഴിയാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്നുമാണ് നേതാക്കളുടെ വിലയിരുത്തൽ.അതേസമയം, ഫോൺ ചോർത്തിയെന്ന ആരോപണ വിധേയൻ പൊലീസിൽ പരാതി നൽകി. എ ജലീൽ വെഞ്ഞാറമൂടാണ് തനിക്കെതിരെ വ്യാപക സൈബർ ആക്രമണം നടക്കുന്നുവെന്ന് പരാതി നൽകിയത്. താൻ ഫോൺ ചോർത്തിയില്ല എന്നും ജലീൽ പറയുന്നു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.ALSO READ; തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയിലാണെന്നത് ഓര്‍മിപ്പിച്ച് തൃശൂര്‍ മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറി; ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നുഅതേസമയം, പാലോട് രവിക്ക് പിന്നാലെ പത്തിലധികം ഡിസിസി അധ്യക്ഷന്‍മാരുടെ സ്ഥാനം തെറിക്കുമെന്ന് സൂചന. കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍പകുതിയില്‍ അധികം പേരെയും ഒഴിവാക്കുമെന്നാണ് വിവരം. കെപിസിസി പുനഃസംഘടന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നേതാക്കള്‍ ഈ ആഴ്ച തന്നെ ദില്ലിയിലേക്ക്പോയേക്കും. തൃശൂര്‍, എറണാകുളം, മലപ്പുറം ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാത്രമേ ഇളവ് ലഭിക്കാന്‍ സാധ്യതയുള്ളു എന്നും റിപ്പോർട്ടുണ്ട്.The post പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായത് അന്വേഷിക്കാൻ കെപിസിസി; അന്വേഷണ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് appeared first on Kairali News | Kairali News Live.